തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറുമായി ഇ.പി. ജയരാജന് ബസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇ.പി. തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
ജയരാജൻ പാവമാണെന്നും ബിജെപി ബന്ധത്തിനായി പിണറായി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഭാര്യയ്ക്ക് ഓഹരിയുണ്ടെന്ന് ഇ.പി. ജയരാജൻ തന്നെ സമ്മതിച്ചിട്ടുണ്ട്. വൈദേകം റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വ്യാജ ചിത്രം ആരെങ്കിലും പ്രചരിപ്പിച്ചെങ്കിൽ കേസെടുക്കാം. തന്റെ പക്കലുള്ള ചിത്രങ്ങൾ ഒറിജിനലാണെന്നും സതീശൻ വ്യക്തമാക്കി. വൈദേകം റിസോർട്ടിൽ രാജീവ് ചന്ദ്രശേഖറിന് പങ്കാളിത്തമുണ്ടായത് ഈഡി റെയ്ഡിന് ശേഷമാണ് പ്രതിപക്ഷനേതാവ് പറഞ്ഞു.