ഇൻ്റർനെറ്റിൽ വിചിത്രമായ കാര്യങ്ങൾ പരീക്ഷിക്കുന്നവർ നിരവധിയാണ്. സമയവും പണവും ലാഭിക്കാൻ ഫ്യൂഷൻ ഫുഡ് പാചകക്കുറിപ്പുകൾ മുതൽ വിചിത്രമായ ഹാക്കുകൾ വരെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പരീക്ഷിക്കുന്നു. എന്നാൽ മുടിക്ക് നിറം നൽകാൻ ചോക്ലേറ്റ് ഐസ്ക്രീം ഉപയോഗിച്ച ഒരു സ്ത്രീയാണ് ഇത്തരത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
ടിക് ടോക്ക് ക്രിംഗ് പോപ്പ് ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഐസ്ക്രീമുകൾ ഉപയോഗിച്ച് മുടിക്ക് ചോക്ലേറ്റ് ബ്രൗൺ നിറം നൽകുന്ന ഒരു ഹെയർസ്റ്റൈലിസ്റ്റിൻ്റെ വൈറൽ വീഡിയോ താൻ കണ്ടുവെന്ന് വീഡിയോയിൽ യുവതി വിശദീകരിക്കുന്നു.
മൂന്ന് ചോക്ലേറ്റ് ഐസ്ക്രീം ബാറുകൾ ഉപയോഗിച്ച് സ്വയം ഹാക്ക് പരീക്ഷിക്കാൻ യുവതി തീരുമാനിക്കുകയും ചെയ്തു. അവൾ ഒരു ഐസ്ക്രീം ടബ് വാങ്ങി ബാറുകൾ ചതച്ച്, ക്രീം അവളുടെ മുടിയിൽ ഇടുന്നു.
എന്നാൽ, ക്രീം പ്രയോഗിച്ചതിന് ശേഷവും അവളുടെ മുടിയുടെ ഘടനയിൽ മാറ്റമൊന്നും ഉണ്ടായില്ല. അനുയോജ്യമായ തവിട്ട് നിറം ലഭിക്കാൻ, ഐസ് ക്രീം പേസ്റ്റ് മുടിയിൽ 20 മിനിറ്റ് നേരം പുരട്ടണമെന്നും അവൾ പറഞ്ഞു. അതേസമയം വൈറലായ വീഡിയോ ഇതിനോടകം രണ്ട് ലക്ഷം വ്യൂസും നാലായിരത്തിലധികം ലൈക്കുകളും നേടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.