തിരുവനന്തപുരം: ഭാരത് റൈസിനെതിരായ വിമർശനങ്ങളിൽ ജാള്യത മറയ്ക്കാനാണ് കെ റൈസിൽ അഴിമതിയുണ്ടെന്ന ആരോപണം ഉയർത്തിയിരിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. സംസ്ഥാന സർക്കാരിന്റെ കെറൈസ് അഴിമതിക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചിരുന്നു.ടെണ്ടർ നടപടികൾ പൂർത്തിയാക്കിയത് സുതാര്യമായാണെന്നും മന്ത്രി പറഞ്ഞു.
തെലങ്കാനയിൽ നിന്നും കടം വാങ്ങിയ അരിയാണ് ഇതെന്നായിരുന്നു സർക്കാർ പറഞ്ഞത്. എന്നാൽ തെലങ്കാനയിൽ നിന്നല്ല മരിയൻ സ്പൈസസ് എന്ന കൊച്ചി കമ്പനിയിൽ നിന്നാണ് ഈ അരി വാങ്ങിയിട്ടുള്ളത്. തെലങ്കാനയിലെ ജയ അരിയല്ല മറിച്ച് മാർക്കറ്റിൽ വില കുറഞ്ഞ കർണാടക ജയ അരിയാണ് ഇതെന്നും കൃഷ്ണദാസ് ആരോപിച്ചിരുന്നു.
40.15 രൂപയ്ക്ക് സർക്കാർ വാങ്ങിയ ഈ അരിക്ക് 33 രൂപയാണ് കർണാടക മാർക്കറ്റിലെ വില. നഞ്ചു വാങ്ങാൻ പോലും ഗതിയില്ലാത്ത സർക്കാർ കർണാടക മാർക്കറ്റിൽ നിന്നും വാങ്ങിയിരുന്നെങ്കിൽ ഇതിലും കുറവ് പണത്തിന് ലഭിക്കുമായിരുന്നുവെന്നും കൃഷ്ണദാസ് ആരോപിച്ചിരുന്നു. .