ബം​ഗ​ളൂ​രു​വി​ൽ മെ​ട്രോ​യ്ക്ക് മു​ന്നി​ൽ ചാ​ടി നി​യ​മ​വി​ദ്യാ​ർ​ഥി മ​രി​ച്ചു

ബം​ഗ​ളൂ​രു: അ​ത്തി​ഗു​പ്പെ മെ​ട്രോ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി​യ നി​യ​മ​വി​ദ്യാ​ർ​ഥി മ​രി​ച്ചു. മും​ബൈ സ്വ​ദേ​ശി​യും നാ​ഷ​ണ​ൽ ലോ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​ന്നാം വ​ർ​ഷ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​യു​മാ​യ ദ്രു​വ ജാ​തി​ൻ താ​ക്കാ​ർ (19) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.10നാ​യി​രു​ന്നു സം​ഭ​വം. പ്ലാ​റ്റ്ഫോ​മി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ദ്രു​വ ട്രെ​യി​ൻ വ​ന്ന​പ്പോ​ൾ പാ​ള​ത്തി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ലോ​ക്കോ പൈ​ല​റ്റ് എ​മ​ർ​ജ​ൻ​സി ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും ര​ണ്ടു കോ​ച്ചു​ക​ൾ ശ​രീ​ര​ത്തി​ൽ ക​യ​റി​യി​റ​ങ്ങി.

സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ ദ്രു​വ​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പ​ർ​പ്പി​ൾ ലൈ​നി​ൽ മാ​ഗ​ഡി റോ​ഡ് മു​ത​ൽ ച​ല്ല​ഘ​ട്ടെ വ​രെ ര​ണ്ടു മ​ണി​ക്കൂ​ർ മെ​ട്രോ നി​ർ​ത്തി​വ​ച്ചു. മെ​ട്രോ സ​ർ​വീ​സ് ആ​രം​ഭി​ച്ച് 13 വ​ർ​ഷ​ത്തി​നി​ടെ ട്രെ​യി​നി​ടി​ച്ചു​ള്ള ര​ണ്ടാ​മ​ത്തെ മ​ര​ണ​മാ​ണി​ത്.

 

Related posts

Leave a Comment