മിനിസ്ക്രീനിലൂടെ ഏവരുടെയും മനം കവർന്ന പ്രിയപ്പെട്ട താരമാണ് വരദ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സീരിയൽ താരം ജിഷിനെ ആയിരുന്നു വരദ വിവാഹം ചെയ്തത്. എന്നാൽ ഇരുവരും തമ്മിലുള്ള വേർപിരിയൽ വളരെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. രണ്ടുപേർക്കും ഒരു മകനാണുള്ളത്.
ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ വരദ പങ്കുവച്ച വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. താരത്തിന്റെ സഹപ്രവർത്തകയും നായികയുമായ മരിയ പ്രിൻസുമൊത്തുള്ള വീഡിയോ ആണ് വരദ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
“സുഹൃത്തിനൊപ്പം ഒരു ലോജിക്കുമില്ലാതെ സംസാരിക്കുമ്പോൾ ഞാൻ ആലോചിക്കുന്നത്, ഇപ്പോൾ ഇതാരെങ്കിലും കേട്ട് വന്നാൽ ഉറപ്പായും ഞങ്ങളെ ഭ്രാന്താശുപത്രിയിൽ ആക്കും എന്നാണ്”, എന്ന കുറിപ്പോടെയാണ് വരദ വീഡിയോ പങ്കുവച്ചത്. നിരവധി ആളുകളാണ് വീഡിയോയിൽ കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയ്ക്കും സിംപിൾ ആണോ വരദ, എന്ത് നിഷ്കളങ്കമായ മുഖമാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.