മഞ്ചേരി: കോടതി നടപടികള്‍ നടന്നു കൊണ്ടിരിക്കെ ജഡ്ജിയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച കഞ്ചാവ് കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി.
മലപ്പുറം പോലീസ് 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഷാഹുല്‍ഹമീദിന്റെ ജാമ്യമാണ് മഞ്ചേരി എന്‍ഡിപിഎസ് സ്പെഷല്‍ കോടതി റദ്ദ് ചെയ്തത്. 318 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ 12 പ്രതികളാണുള്ളത്.
ഇതില്‍ രണ്ടാം പ്രതിയാണ് ഷാഹുല്‍ ഹമീദ്. ഇയാള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മറ്റൊരു കേസില്‍ കോടതി നടപടികള്‍ നടന്നു കൊണ്ടിരിക്കെ ഷാഹുല്‍ ഹമീദ് ജനല്‍ വഴി ജഡ്ജി എം.പി. ജയരാജിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പോലീസാണ് മൊബൈല്‍ഫോണ്‍ പിടികൂടി കോടതിയെ ഏല്‍പ്പിച്ചത്.
പിടികൂടിയ മൊബൈല്‍ഫോണ്‍ കൂടുതല്‍ അന്വേഷണത്തിനായി മഞ്ചേരി പോലീസിന് കൈമാറി. ഇതോടൊപ്പം അനുവദിച്ച ജാമ്യം റദ്ദ് ചെയ്ത് പ്രതിയെ മഞ്ചേരി സ്പെഷല്‍ സബ്ജയിലിലേക്കയച്ചു.