വ​ള​രെ പോ​സി​റ്റീ​വ് ആ​യി​ തോ​ന്നി​യി​ട്ടു​ള്ള വ്യ​ക്തി, മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ള്‍ ഗു​ജ​റാ​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റി; പ്ര​ധാ​ന​മ​ന്ത്രി​യെ ഇ​ഷ്ട​പ്പെ​ടാ​നു​ള്ള കാ​ര​ണ​ങ്ങ​ളെ കു​റി​ച്ച് ഉ​ണ്ണി മു​കു​ന്ദ​ന്‍

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ പ​ല​പ്പോ​ഴും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പേ​രി​ൽ താ​ര​ത്തി​ന് സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ്യ​ക്തി​പ​ര​മാ​യി ഏ​റെ ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​ഞ്ഞെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ.

‘ഞാ​ന്‍ വ​ള​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ള​രെ പോ​സി​റ്റീ​വ് ആ​യി​ട്ട് തോ​ന്നി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ള്‍ ഗു​ജ​റാ​ത്ത് എ​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റി. എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ന​രേ​ന്ദ്ര മോ​ദി എ​ന്ന പേ​ര് കേ​ള്‍​ക്കു​ന്ന​ത്.

വ​ള​രെ ദ​യ​നീ​യ​മാ​യി​രു​ന്ന അ​ഹ​മ്മ​ദാ​ബാ​ദി​ന്‍റെ തെ​രു​വു​ക​ളെ മാ​റ്റി മ​റി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​ക്കാ​ല​ത്താ​ണ്. മ​ഴ പെ​യ്താ​ല്‍ ച​ളി നി​റ​യു​ന്ന വ​ഴി​ക​ളെ കു​റി​ച്ച് കു​ട്ടി​ക്കാ​ല​ത്ത് കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. തു​ട​ര്‍​ന്നാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​യ​ത്.

എ​ന്നാ​ൽ രാ​ജ്യ​ത്തി​ന് വേ​ണ്ടി സം​സാ​രി​ക്കു​മ്പോ​ഴും പി​റ​ന്നാ​ളാ​ശം​സ നേ​രു​മ്പോ​ഴൊ​ക്കെ വ്യ​ക്തി​പ​ര​മാ​യ അ​ക്ര​മി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ന്നി​ല്ല. ഇ​ത് പി​ന്നെ ഞാ​ന്‍ ചെ​യ്യു​ന്ന സി​നി​മ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്നു’. മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ പ്ര​വ​ണ​ത​യെ​ന്നും ഉ​ണ്ണി പ​റ​ഞ്ഞു.

 

Related posts

Leave a Comment