കുടിക്കാനാണ് സാധാരണയായി വൈൻ ഉപയോഗിക്കുന്നത്. എന്നാൽ കുളിക്കാൻ വൈൻ ഉപയോഗിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെ ഒരു സ്ഥലമുണ്ട് അങ്ങ് ജപ്പാനിൽ. ഹക്കോൺ കോവകിയൻ യുനെസുൻ ആണ് വൈനിൽ കുളിക്കാൻ പറ്റിയ ജപ്പാനിലെ ആ സ്ഥലം. ഇതൊരു അമ്യൂസ്മെന്റ് പാർക്കാണ്.
ചുവന്ന നിറത്തിലുള്ള വൈൻ നിറച്ചിരിക്കുന്ന പൂൾ ഇവിടെ കാണാം. എന്നാൽ, ഈ വൈൻ കുടിക്കാൻ പറ്റില്ല. കുളിക്കാൻ മാത്രമേ പറ്റൂ. ചർമ്മത്തിന് ഈ വൈനിലുള്ള കുളി വളരെ നല്ലതാണ് എന്നാണ് പറയുന്നത്. ജപ്പാൻ നാഷണൽ ടൂറിസം ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ, 3.6 മീറ്റർ ഉയരമുള്ള ഒരു വലിയ കുപ്പിയിൽ നിന്നുമാണ് പൂളിലേക്ക് ഈ വൈൻ വരുന്നത്.
എന്നാൽ, ഇവിടെ വൈൻ മാത്രമല്ല കോഫി, ഗ്രീൻ ടീ തുടങ്ങി പലതും കിട്ടും. നിരവധിപ്പേരാണ് ഇവിടെ ഈ വിവിധങ്ങളായ പൂളുകളിൽ കുളിക്കാൻ വേണ്ടി എത്തുന്നത്. morokokoko എന്ന വ്ലോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ വ്യത്യസ്തങ്ങളായ വിവിധ പൂളുകളും കാണാം.
തൻ്റെ ജപ്പാൻ യാത്രയ്ക്കിടെ ഞങ്ങൾ @yunessun_hakone എന്ന അമ്യൂസ്മെൻ്റ് പാർക്ക് സന്ദർശിച്ചു. അവിടെ നീന്തൽ വസ്ത്രങ്ങളിൽ അതിഥികൾക്ക് ആസ്വദിക്കാവുന്ന വാട്ടർ സ്ലൈഡുകളും പൂളുകളും ഒക്കെ ഉണ്ട്. അവർ വൈൻ, ഗ്രീൻ ടീ, ചോക്ലേറ്റ് എന്നിവ നിറച്ച പൂളുകളിൽ കുളിക്കാനുള്ള അവസരം ഒരുക്കുന്നു. ഇത് ഒരു ഗുഹയ്ക്കുള്ളിലെന്ന പോലെയാണ്. കുട്ടികൾക്കും അനുയോജ്യമാണ് എന്നും അവർ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക