മുമ്പു ഞാനൊരു ചാനലില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് മേക്കപ്പ് റൂമിന്റെ ഇന്‍ ചാര്‍ജും എനിക്കു കിട്ടാറുണ്ടായിരുന്നു. എല്ലാവരെയും അണിയിച്ചൊരുക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
അതുകൊണ്ട് പലര്‍ക്കും മേക്കപ്പ് ഇട്ടു കൊടുത്തിട്ടുണ്ട്. അങ്ങനൊരു ദിവസം ഡയാന മറിയം കുര്യന് എന്ന പെണ്‍കുട്ടിക്കും മേക്കപ്പ് ചെയ്തിരുന്നു. ചമയം എന്ന ഷോ ചെയ്യാന്‍ വന്നപ്പോഴാണ് നയന്‍താരയ്ക്ക് ഞാന്‍ മേക്കപ്പ് ഇട്ടു കൊടുത്തത്. അന്ന് കാഷ്വലായി കുറച്ചൊക്കെ സംസാരിച്ചിരുന്നു.
ആ സമയത്ത് തന്നെ സത്യന് അന്തിക്കാട് സാറിന്റെയും ലെനിന് സാറിന്റെയും സിനിമയിലേക്കുള്ള അവസരം അവള്‍ക്കു കിട്ടിയിരുന്നു. മോള്‍ക്ക് ഇങ്ങനെ രണ്ട് സിനിമകള്‍ വന്നിട്ടുണ്ടെന്നും ഏത് തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് അന്ന് നയന്‍താരയുടെ അമ്മയും അച്ഛനും എന്നോട് ചോദിച്ചിരുന്നു.
സത്യന് സാറിന്റെ സിനിമ എടുത്തോളൂ എന്നാണ് അന്ന് ഞാനൊരു സജഷനായി പറഞ്ഞിരുന്നത്. ഇപ്പോഴും അക്കാര്യങ്ങളെല്ലാം ഓര്മയുള്ളത് കൊണ്ടാണോ എന്നറിയില്ല, അന്നപൂര്‍ണി എന്ന പുതിയ സിനിമയുടെ സെറ്റില്‍ വച്ച് എനിക്ക് നയന്‍താരയുടെ ഭാഗത്തുനിന്നുണ്ടായ വാംവെല്‍കം നന്നായി അനുഭവിക്കാന്‍ കഴിഞ്ഞു. -മാല പാര്‍വതി