തെന്നിന്ത്യന്‍ സിനിമാലോകത്തെ മുൻനിര നായികയാണ് സാമന്ത റൂത്പ്രഭു. തെലുങ്ക് നടന് നാഗചൈതന്യയുമായുള്ള പ്രണയവും വിവാഹവും വേർപിരിയലുമൊക്കെയാണു നടിയുടെ ജീവിതം വാര്‍ത്തകളില്‍ നിറച്ചത്. വിവാഹശേഷം നാലു വര്‍ഷത്തോളം ഒന്നിച്ചു ജീവിച്ചതിനു ശേഷം നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞിരുന്നു. നിലവില്‍ രണ്ടു പേരും സിനിമയും മറ്റു തിരക്കുകളുമൊക്കെയായി മുന്നോട്ടുപോവുകയാണ്.
വിവാഹമോചനത്തിന്റെ പേരിലാണ് സാമന്ത കൂടുതലും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. ഇവർ വേര്പിരിഞ്ഞതിന്റെകാരണം ഇനിയും വ്യക്തമല്ല. എന്നിരുന്നാലും ഊഹാപോഹങ്ങളും ഇപ്പോഴും തുടരുകയാണ്. ഇതിനിടെ നടി ഒരു സിനിമയിൽ ഐറ്റം ഡാന്‍സ് ചെയ്തതോടെ വിമര്‍ശനം ഇരട്ടിയായി. അല്ലു അര്‍ജുന്റെ സിനിമയിലെ ഹിറ്റ് സോംഗിന് കോടികള്‍ പ്രതിഫലം വാങ്ങിയാണ് സാമന്ത എത്തിയത്. എന്നാല്‍ ഇനി അങ്ങനെ ഒന്ന് ഉണ്ടാവില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വ്യക്തമാക്കിയത്.
ഇതിനു പിന്നാലെ നടി ഐറ്റം സോംഗിനെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ കൂടി വൈറലാവുകയാണ്. ഒരു അഭിനേത്രി എന്ന നിലയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തണം എന്ന ചിന്തയില്‍ നിന്നുമാണ് പുഷ്പ സിനിമയിലെ ഊ ആണ്ടവ… ചെയ്യാമെന്ന് തീരുമാനമെടുക്കുന്നത്. അതത്ര എളുപ്പമുള്ളതായിരുന്നില്ല. മാത്രമല്ല അത്ര ആത്മവിശ്വസത്തോടെയോ അല്ല ഞാനത് ചെയ്തത്. ഞാന്‍ വലിയ സുന്ദരിയൊന്നുമല്ല. എല്ലാ പെണ്‍കുട്ടികളും സുന്ദരികളല്ല. അങ്ങനൊരു ചിന്തയാണ് എനിക്കെപ്പോഴും ഉണ്ടായിരുന്നത്.
അതിനാല്‍ ആ പാട്ട് ചിത്രീകരിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഊ ആണ്ടവയുടെ ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു. കാരണം സെക്സിയാവുക എന്നത് എനിക്കു പറ്റുന്നതായിരുന്നില്ല. ഞാനൊരു സെക്സിയല്ല. അതെനിക്ക് മാത്രമുള്ള വാക്കല്ല. പക്ഷേ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ മാറ്റി നിര്‍ത്തി നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും സ്വയം വളരാനാണ് ഞാനെന്നും ശ്രമിച്ചിട്ടുള്ളത്. വിവാഹമോചനത്തിനു ശേഷമാണ് ഊ ആണ്ടവ എന്നിലേക്കു വരുന്നത്. ഒരു ഐറ്റം സോംഗില്‍ ഞാന്‍ അഭിനയിക്കുമെന്ന പ്രഖ്യാപനം വന്നതോടെ എന്റെ അടുപ്പക്കാരും കുടുംബവും സുഹൃത്തുക്കളുമൊക്കെ എന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു – സാമന്ത വ്യക്തമാക്കി.
സാമന്ത ഈ പറഞ്ഞതുമായി ബന്ധപ്പെട്ട കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. അതേസമയം അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ട്രെന്‍ഡി ഫോട്ടോഷൂട്ട് നടത്തി സാമന്ത തന്റെ ആരാധകരെ ഞെട്ടിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സ് തുടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത് മുതല്‍ സാമന്തയുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ വളരെ വേഗത്തിലാണ് വൈറലാവുന്നത്. തന്റെ സൗന്ദര്യം ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെയും മറ്റും പ്രകടിപ്പിച്ച് തന്റെ ആരാധകവൃന്ദത്തെ ഞെട്ടിക്കുകയാണ് നടിയിപ്പോള്‍.