മൂവാറ്റുപുഴ: വിപണിയിൽ താരമായി ആഞ്ഞിലിച്ചക്ക. മൂവാറ്റുപുഴയിലെ പ്രധാന റോഡുകളിലെ വഴിയോരങ്ങളെല്ലാം തന്നെ ആഞ്ഞിലി ചക്ക വില്പനക്കാർ കൈയടക്കിയിരിക്കുകയാണ്. കിലോയ്ക്ക് 200 രൂപ മുതൽ 250 രൂപ വരെ നിരക്കിലാണ് ഇവ വിറ്റഴിക്കുന്നത്.
ഇക്കുറി തൃശൂരിൽ നിന്നുള്ള വ്യാപാരികൾ ഗ്രാമപ്രദേശങ്ങളിൽ നിന്നും ശേഖരിച്ചു കൊണ്ടുവരുന്ന ആഞ്ഞിലി ചക്കയാണ് വില്പന നടക്കുന്നത്.
നിരവധി പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള ആഞ്ഞിലി ചക്കയുടെ കുരുവിനും ഗുണമേന്മയുണ്ട്. വഴിയാത്രക്കാരും, വാഹനയാത്രികരുമാണ് ആഞ്ഞിലിച്ചക്ക വാങ്ങുവാൻ ധാരാളമായി എത്തുന്നത്. ഏപ്രിൽ മുതൽ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ആഞ്ഞിലിച്ചക്കയുടെ വിപണന കാലം. ക