സ്കൂട്ടറിൽ ഇരുന്ന് റൊമാൻഡിക് വീഡിയോയിലൂടെ ഹോളി ആഘോഷിച്ച പെൺകുട്ടികൾക്ക് പിഴ ചുമത്തി നോയിഡ പോലീസ്. റോഡ് നിയമം ലംഘിച്ചതിന് 33,000 രൂപയാണ് പിഴയായി ചുമത്തിയത്.
പെൺകുട്ടികളുടെ വീഡിയോ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമത്തിൽ പ്രചരിച്ചത്. വീഡിയോ പ്രചരിച്ചതോടെ പെൺകുട്ടികൾക്കെതിരേ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പരസ്പരം കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചത്.
അപകടകരമായ രീതിയിൽ സ്കൂട്ടറിൽ കയറിനിന്ന് പോകുന്നതും പിന്നീട് സ്കൂട്ടറിൽനിന്ന് വീഴുന്നതും വീഡിയോയിൽ കാണാം. ഹെൽമറ്റ് ധരിക്കാത്തതിനും മൂന്നുപേർ ഒരേസമയം സഞ്ചരിച്ചതിനുമാണ് പിഴ ചുമത്തിയത്. സമാന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസം ഡൽഹി മെട്രോ പരിസരത്ത് നിന്നും വ്യാപകമായി പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ രണ്ട് യുവതികൾ ഡൽഹി മെട്രോയിൽ അശ്ലീല പ്രവൃത്തികൾ കാണിച്ചുകൊണ്ട് ഹോളി ആഘോഷിച്ചത് വലിയ വിവാദമായിരുന്നു.