ലക്നോ: സ്കൂൾ വിദ്യാർഥിനികളോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും സ്പർശിക്കുകയും അശ്ലീല വീഡിയോ കാണിക്കുകയും ചെയ്ത സർക്കാർ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം.
പ്രതാപ് സിംഗ് ആണ് അറസ്റ്റിലായത്. അധ്യാപകന്റെ മോശം സ്വഭാവത്തെ തുടർന്ന് ഒമ്പതിനും പന്ത്രണ്ടിനും വയസിന് ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നു.
ഈ കാര്യം വീട്ടിൽ പറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും പറഞ്ഞ് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവും അർണിയ പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് (റൂറൽ) രോഹിത് മിശ്ര പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.