കോളേജ് കാമ്പസ് പ്രണയത്തിന്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം ഗോകുലം പാര്‍ക്കില്‍ നടന്നു. ബോളിവുഡ് താരങ്ങളായ രുദ്വി പട്ടേല്‍, പ്രീതി ഗോസ്വാമി എന്നിവര്‍ ചേര്‍ന്നാണ് കാഡ്ബറിസ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടത്തിയത്.
ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഉടന്‍ തിയറ്ററുകളിലെത്തും. സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന കാഡ്ബറീസ് പുതുമയുള്ള ഒരു കാമ്പസ് സ്റ്റോറിയാണ് പറയുന്നത്. ബോബന് ആലുംമൂടന്‍ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തില്‍, പുതുമുഖമായ സഹദ് റെജു നായകനാകുന്നു. സഫ്ന ഖാദര്‍ ആണ് നായിക.
മമ്മി സെഞ്ച്വറി നിര്‍മിക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിന്റെ കാമറ ഷെട്ടി മണി, തിരക്കഥ, സംഭാഷണം ഷിബു ആറമ്മുള, എഡിറ്റര്‍ ഷിബു പി.എസ്, ഗാനങ്ങള്‍ സന്തോഷ് കോടനാട്,സുധാംശു, വിപീഷ് തിക്കൊടി, സംഗീതം അന്‍വര്‍ അമന്, ബിജിഎം ജോയ് മാധവ്, ഡിഐ അലക്സ് വര്‍ഗീസ്, ഗ്രാഫിക്സ് ശങ്കര്‍ സുബ്രഹ്മണ്യന്, നിര്‍മാണ നിര്‍വഹണം സെബി ഞാറക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ അര്ജുന് ദേവരാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്സലാം പെരുമ്പാവൂര്‍, ആര്‍ട്ട് അരുണ്‍ കൊടുങ്ങല്ലൂര്‍, സൗണ്ട് ഡിസൈനിംഗ് ബെര്‍ലിന്‍ മൂലമ്പള്ളി, മേക്കപ്പ് നിഷാന്ത് സുപ്രന്, കോസ്റ്റ്യൂംസ് ദേവകുമാര്‍ കീഴ്മാട്, കാമറ അസിസ്റ്റന്‍ഡ് അരുണ്‍, പ്രവീണ്‍, അനീഷ്, സ്റ്റില്‍ ഷാബു പോള്‍, പിആര്‍ഒ അയ്മനം സാജന്,ഡിസൈന്‍ സത്യന്‍സ്.
സഹദ് റെജു, ബോബന് ആലുംമൂടന്‍, ബാലു സജീവന്, സാജു തലക്കോട്, സജീവ് ഗോകുലം, ശ്രീപതി, ഷിബു ആറമ്മുള, അനന്ദു, മഹി, രാമചന്ദ്രന് (ടി.പി.ആര്) അര്ജുന് ദേവരാജ്, പ്രവീണ്‍, ശബരിനാഥ്, കൊച്ചുണ്ണി പെരുമ്പാവൂര്‍, സെബി ഞാറയ്ക്കല്‍, അരുണ്‍, നിഷാന്ത്, സഫ്ന ഖാദര്‍, ദിവ്യദാസ്, മഹിത, പാര്‍വതി, ഗ്രേഷ്യ അരുണ്‍, ആശലില്ലി തോമസ്, ജ്വവല്‍ ബേബി, ടിഷ എന്നിവര്‍ അഭിനയിക്കുന്നു.
-അയ്മനം സാജന്