അങ്കമാലി: അങ്കമാലി പുളിയനത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആലുവ ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കളരിക്കൽ വീട്ടിൽ രഘുവിന്റെ മകൻ ബാബുരാജ് (49) ആണ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്.
ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി അമ്പലത്തിൽ കുടുംബസമേതം ഗാനമേളയ്ക്ക് പോയിരുന്നു. ഇന്നു രാവിലെ 6.30 ഓടെയാണ് വീടിനു പുറകിൽ പാടത്തിനോട് ചേർന്നുള്ള പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ന് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. നാളെ മലയാറ്റൂരിലായിരുന്നു ഡ്യൂട്ടി.
മൃതദേഹം അങ്കമാലി താലൂക്ക് മോർച്ചറിയിലേക്ക് മാറ്റി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി പോലീസ് ഉദ്യോഗസ്ഥൻ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ജയന്തിയാണ് ഭാര്യ. മക്കൾ: സിദ്ധാർത്ഥ്, ശ്രീരാഗ്. അങ്കമാലി സർക്കാർ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.
v