കൊല്ലം: ഈസ്റ്റർ തിരക്ക് പ്രമാണിച്ച് താംബരം-കൊച്ചുവേളി -താംബരം റൂട്ടിൽ ഓരോ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ ഓടിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു.
06043 താംബരം-കൊച്ചുവേളി സർവീസ് 31ന് ഉച്ചകഴിഞ്ഞ് 2.15ന് താംബരത്തുനിന്നു പുറപ്പെട്ട് ഒന്നിനു രാവിലെ 11.30ന് കൊച്ചുവേളിയിൽ എത്തും. 06044 കൊച്ചുവേളി-താംബരം എക്സ്പ്രസ് ഏപ്രിൽ ഒന്നിന് ഉച്ചകഴിഞ്ഞ് 2.30 ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ട് രണ്ടിനു രാവിലെ 10.55നു താംബരത്ത് എത്തും.
പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
22 കോച്ചുകൾ ഉണ്ടാകും. ആസ്ത ട്രെയിനിന്റെ റേക്കുകളാണ് ഇതിനായി ഉപയോഗിക്കുക. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഇത് കൂടാതെ 30, 31നു ചെന്നൈ എഗ് മോർ-നാഗർകോവിൽ റൂട്ടിലും തിരികെയും ഈസ്റ്റർ സ്പെഷലായി വന്ദേഭാരത് ട്രെയിനും സർവീസ് നടത്തും.
06057 ചെന്നൈ എഗ്മോർ- നാഗർ കോവിൽ വന്ദേഭാരത് രാവിലെ 5.15 ന് ചെന്നൈയിൽ നിന്നു പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.10നു നാഗർകോവിലിൽ എത്തും.
06058 നാഗർകോവിൽ-ചെന്നൈ വന്ദേഭാരത് ഉച്ചകഴിഞ്ഞ് 2.50ന് നാഗർകോവിലിൽനിന്നു പുറപ്പെട്ട് രാത്രി 11.45ന് ചെന്നൈയിൽ എത്തും. താംബരം, വില്ലുപുരം, തിരുച്ചിറപ്പള്ളി, ഡിണ്ടുഗൽ, മധുര, വിരുദനഗർ, തിരുനെൽവേലി എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.