കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ടു​​​​ന്നു, പാക് രഹസ്യാന്വേഷണ വിഭാഗത്തിനെതിരെ ജഡ്ജിമാർ

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം കോ​​​​ട​​​​തി​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ ആ​​​​റു ജ​​​​ഡ്ജി​​​​മാ​​​​ർ സു​​​​പ്രീം ജു​​​​ഡീ​​​​ഷ​​​​ൽ കൗ​​​​ൺ​​​​സി​​​​ലി​​​​നെ സ​​​​മീ​​​​പി​​​​ച്ചു.

പാ​​​​ക് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ എ​​​​ക്കാ​​​​ല​​​​വും നി​​​​യ​​​​ന്ത്രി​​​​ക്കു​​​ന്ന ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗ​​​ത്തെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന അ​​​സാ​​​ധാ​​​ര​​​ണ ആ​​​വ​​​ശ്യ​​​മാ​​​ണ് ജ​​​ഡ്ജി​​​മാ​​​ർ ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​സ് ഖാ​​​​സി ഫ​​​​യി​​​​സ് ഇ​​​​സാ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നു കാ​​​​ണി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ 25നാ​​​​ണ് ജ​​​​സ്റ്റീ​​​​സ് മൊ​​​​ഹ്സി​​​​ൻ അ​​​​ക്ത​​​​ർ ഖ​​​​യാ​​​​നി, ജ​​​​സ്റ്റീ​​​​സ് താ​​​​രി​​​​ഖ് മെ​​​​ഹ്‌​​​മൂ​​​ദ് ജ​​​​ഹാ​​​​ൻ​​​​ഗി​​​​രി, ജ​​​​സ്റ്റീ​​​​സ് ബാ​​​​ബ​​​​ർ സ​​​​ത്താ​​​​ർ, ജ​​​​സ്റ്റീ​​​​സ് സ​​​​ർ​​​​ദാ​​​​ർ ഇ​​​​ജാ​​​​സ് ഇ​​​​ഷ​​​ഹാ​​​​ഖ് ഖാ​​​​ൻ, ജ​​​​സ്റ്റീ​​​​സ് അ​​​​ർ​​​​ബാ​​​​ബ് മു​​​​ഹ​​​​മ്മ​​​​ദ് താ​​​​ഹി​​​​ർ, ജ​​​​സ്റ്റീ​​​​സ് സ​​​​മാ​​​​ൻ റ​​​​ഫാ​​​​ത് ഇം​​​​തി​​​​യാ​​​​സ് എ​​​​ന്നി​​​​വ​​​​ർ ക​​​ത്ത​​​യ​​​ച്ച​​​ത്. കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ഷ്​​​​പ​​​​ക്ഷ​​​​ത സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് ന​​​​ട​​​​പ​​​​ടി അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

Related posts

Leave a Comment