ആത്മാർഥത കുറച്ച് കൂടിപ്പോയോ? പോലീസ് തിരയുന്നുണ്ട്…

പ​ഴ​യ​പോ​ലെ​യ​ല്ല ജീ​വി​തം വ​ള​രെ വേ​ഗ​ത്തി​ലാ​ണ് എ​ന്നാ​ണ് പ​ല​രും പ​റ​യാ​റു​ള്ള​ത്. മാ​റു​ന്ന ലോ​ക​വും സാ​ങ്കേ​തി​ക വി​ദ്യ​യും അ​തി​ന്‍​പ്ര​കാ​ര​മു​ള്ള തൊ​ഴി​ലു​മൊ​ക്കെ സ​മ​യ​മി​ല്ല എ​ന്ന അ​വ​സ്ഥ പ​ല​രി​ലും സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ഐ​ടി പോ​ലു​ള്ള മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ഓ​ഫീ​സ് സ​മ​യ​ത്തി​നു​മ​പ്പു​റം ജോ​ലി ചെ​യ്താ​ണ​ത്രെ അ​ത് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്. പ​ല​രും സി​നി​മാ​ശാ​ല​യി​ലും ട്രെ​യി​നി​ലു​മൊ​ക്കെ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന കാ​ഴ്ച​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്താ​റു​ണ്ട്.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ബം​ഗ​ളൂ​രു​വി​ലു​ള്ള ഒ​രു വി​രു​ത​ന്‍ അ​തു​ക്കും​മേ​ലെ ഒ​രു പ​ണി ചെ​യ്തു. സം​ഗ​തി വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ആളെ ആ​ളു​ക​ള്‍ തി​ര​യു​ക​യു​മു​ണ്ടാ​യി. എ​ക്‌​സി​ലെ​ത്തി​യ വീ​ഡി​യോ​യ​യി​ലാ​ണ് ഈ ​കാ​ഴ്ച​യു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു യു​വാ​വ് സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​യാ​ള്‍ ത​ന്‍റെ ലാപ്ടോ​പ്പ് പ്ര​വ​ര്‍​ത്തി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഈ ​യാ​ത്ര ചെ​യ്യു​ന്ന​ത്. ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ഒ​രു കാ​ര്യ​മാ​ണി​തെ​ന്ന് നെ​റ്റി​സ​ണ്‍ ചൂ​ണ്ടി​ക്കാ​ട്ടി.

അ​യാ​ളു​ടെ മാ​ത്ര​മ​ല്ല മ​റ്റു​ള്ളവ​രു​ടെ​യും ജീ​വ​നെ ബാ​ധി​ക്കു​ന്ന ഒ​ന്നാ​ണ​ത്. സം​ഭ​വം ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യു​ള്ള ഡ്രൈ​വിം​ഗി​നെ​യും സു​ര​ക്ഷി​ത​മാ​യ യാ​ത്രാ ശീ​ല​ങ്ങ​ളെ​യും കു​റി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ല്‍ വ​ലി​യ ച​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യി.

സം​ഗ​തി പോ​ലീ​സി​ന്‍റേയും ശ്ര​ദ്ധ​യി​ൽപെ​ട്ടു. കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​ന്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കാ​ന്‍ ഉ​പ​യോ​ക്താ​വി​നോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. വൈ​കാ​തെ “ആ​ത്മാ​ര്‍​ഥ​ത​യു​ള്ള’ ഈ ​ജോ​ലി​ക്കാ​ര​ന്‍ “പ​ണി മേ​ടി​ക്കും’…

 

Related posts

Leave a Comment