തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവർത്തനം ഓണത്തിന് ആരംഭിക്കും. മേയില്‍ തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിക്കും.
നേരത്തെ, തുറമുഖത്തിന്റെ പ്രവര്‍ത്തനം വാണിജ്യ അടിസ്ഥാനത്തില്‍ ഡിസംബറില്‍ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബറോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ സിഇഒ പ്രദീപ് ജയരാമന് പറഞ്ഞു.
ബാര്‍ജില്‍ 30 കണ്ടെയ്നറുകള്‍ എത്തിച്ചാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം 2028ല്‍ പൂര്‍ത്തിയാക്കും.