സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ മരണം കൊ​ലപാതകം; ഹോ​ട്ട​ലു​ട​മ​യ​ട​ക്കം അ​ഞ്ചു പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ഹോ​ട്ട​ലി​നു സ​മീ​പം വീ​ണു പ​രി​ക്കേ​ൽ​ക്കു​ക​യും ചി​കി​ത്സ​യ്ക്കി​ടെ മ​രി​ക്കു​ക​യും ചെ​യ്ത സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നു തെ​ളി​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഹോ​ട്ട​ലു​ട​മ​യ​ട​ക്കം അ​ഞ്ചു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കെ​പി​ആ​ര്‍ സെ​ക്യൂ​രി​റ്റി സ​ര്‍​വീ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം വി​ള​പ്പി​ല്‍​ശാ​ല സ്വ​ദേ​ശി മ​നു​കു​ട്ട​ന്‍ (53) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലി​സി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ഉ​പ്പും മു​ള​കും ഹോ​ട്ട​ൽ ഉ​ട​മ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി പി.​എം. മു​ഹ​മ്മ​ദ് അ​സ് ലം (50), ​ജീ​വ​ന​ക്കാ​രാ​യ ആ​സാം സ്വ​ദേ​ശി ഹ​ച്ചി​മ​ദീ​ന്‍(25), വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ജാ​ഫ​ര്‍ അ​ലം (18), മു​ഹ​മ്മ​ദ് അ​സ്ലം സാ​ഹ​ബ് (18), അ​സിം ഭ​ഗ​ത്ത് (28) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​താ​പ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 25ന് ​ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ മ​നു​ക്കു​ട്ട​നെ ഉ​പ്പും മു​ള​കും ഹോ​ട്ട​ലി​ന് സ​മീ​പം വീ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ നി​ല​യി​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ 26ന് ​രാ​വി​ലെ 11ന് ​ഇ​ദ്ദേ​ഹം മ​രി​ച്ചു. തു​ട​ര്‍​ന്ന് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് ആ​ദ്യം എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​സ്എ​ച്ച്ഒ പ്ര​താ​പ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ മ​നു​ക്കു​ട്ട​ന്‍ ഭ​ക്ഷ​ണം കി​ട്ടാ​ന്‍ വൈ​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രു​മാ​യി വ​ഴ​ക്കി​ല്‍ ഏ​ര്‍​പ്പെ​ട്ടു. തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ മ​നു​ക്കു​ട്ട​നെ മ​ര്‍​ദി​ക്കു​ക​യും പി​ടി​ച്ചു ത​ള്ളി​യ​പ്പോ​ള്‍ ഹോ​ട്ട​ലി​ന്‍റെ വ​ശ​ത്തു​ള്ള ച​വി​ട്ടു​പ​ടി​യി​ല്‍ ത​ല​യി​ടി​ച്ചു വീ​ഴു​ക​യും ചെ​യ്തു.

ത​ല​യ്ക്കു പ​രി​ക്കേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യ മ​നു​ക്കു​ട്ട​നെ ഹോ​ട്ട​ലു​ട​മ​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍ മു​ന്‍ വ​ശ​ത്തു​ള്ള കാ​ന​യു​ടെ ഭാ​ഗ​ത്തേ​ക്ക് മാ​റ്റി കി​ട​ത്തി​യ​ശേ​ഷം ഹോ​ട്ട​ലി​നു​ള്ളി​ലെ ര​ക്തം ക​ഴു​കി ക​ള​ഞ്ഞ് തെ​ളി​വു ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പി.​ആ​ര്‍. രാ​ജീ​വ്, പി.​ജെ.​സ​ന്തോ​ഷ്‌​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ വി​നീ​ത്, അ​ജി​ലേ​ഷ്, രാ​ജ് മോ​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജി​ത്തു ര​മേ​ശ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment