കോഴിയിറച്ചിയിൽ മസാല പുരട്ടിയില്ലെന്ന് ആരോപിച്ച് യുവതിയെ ഭർതൃവീട്ടുകാർ വീടിൻ്റെ മുകൾ നിലയിൽ നിന്ന് തള്ളിയിട്ടു. പാക്കിസ്ഥാനിലെ ലാഹോറിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം കാമറയിൽ പതിഞ്ഞത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. സിസിടിവി ദൃശ്യങ്ങളിൽ സ്ത്രീ കെട്ടിടത്തിൽ നിന്ന് വീഴുന്നതും വീഴുമ്പോൾ അവളുടെ നിലവിളി കേൾക്കുന്നതും കാണാം.
ആക്രമണത്തിനിരയായ മറിയം എന്ന യുവതിയെ ഗുരുതരമായ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
യുവതിയുടെ ഭർത്താവ്, അമ്മായിയമ്മ ഷാസിയ, ഭർതൃസഹോദരൻ റൊമാൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളെ കസ്റ്റഡിയിലെടുത്തതായും ഇവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
ബഹളം കേട്ട് ഒരു കൊച്ചു പെൺകുട്ടി വീടിന്റെ വാതിൽ തുറക്കുന്നതായി കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. തലയുയർത്തി നോക്കിയപ്പോൾ, കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്ന് നിലവിളിച്ച് വീഴുന്ന സ്ത്രീയെയാണ് അവൾ കാണുന്നത്. പെൺകുട്ടി ഉടൻ തന്നെ വീടിനുള്ളിലേക്ക് ഓടിക്കയറി വാതിലടച്ചു.
യുവതിയുടെ നിലവിളി കേട്ട് സമീപത്തെ കാഴ്ചക്കാർ സ്ഥലത്ത് ഓടിയെത്തി. സ്ത്രീയെ സഹായിക്കാൻ അവർ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പരിക്കേറ്റ യുവതിയെ സഹായിക്കുന്നതിനിടെ സമീപത്തുള്ളവർ പോലീസിനെ വിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.
Shocking incident from Lahore Pakistan: A woman was thrown out of a window by her husband Shahbaz, brother-in-law Roman, and mother-in-law Shazia, for not spicing the chicken properly. Incident is from March 9, 2024. One of the main accused was arrested.https://t.co/CyXeOIt1KL pic.twitter.com/YAIvnT3QL1
— Diksha Kandpal🇮🇳 (@DikshaKandpal8) March 30, 2024