എ​ന്തൊ​ക്കെ​യാ ഈ ​ന​ട​ക്കു​ന്ന​ത്? വ്യാ​ജ ശീ​ത​ള​പാ​നീ​യം ത​യ്യാ​റാ​ക്കി ഒ​റി​ജി​ന​ലെ​ന്ന് പ​റ​ഞ്ഞ് വി​ൽ​പ്പ​ന; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്ത്

ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രെ​യെ​ല്ലാം പ​രി​ഭ്രാ​ന്ത​രാ​ക്കു​ന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ഒ​രു ഫാ​ക്ട​റി പോ​ലെ തോ​ന്നി​ക്കു​ന്ന സ്ഥ​ല​മാ​ണ് വീ​ഡി​യോ കാ​ണി​ക്കു​ന്ന​ത്.

ഇ​തി​ൽ ഒ​രാ​ൾ പാ​നീ​യം ത​യ്യാ​റാ​ക്കു​ന്ന​തും ഫ​ണ​ൽ ഉ​പ​യോ​ഗി​ച്ച് കു​പ്പി​ക​ളി​ൽ നി​റ​യ്ക്കു​ന്ന​തും മ​റ്റൊ​രാ​ൾ ആ ​കു​പ്പി​ക​ൾ പാ​ക്ക് ചെ​യ്യു​ന്ന​തും കാ​ണാം. ഈ ​പ്ര​ക്രി​യ ന​ട​ക്കു​മ്പോ​ൾ കൊ​ക്കകോ​ള അ​ല്ലെ​ങ്കി​ൽ സ്പ്രൈ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​യോ​ഗി​ച്ച ശീ​ത​ള​പാ​നീ​യ കു​പ്പി​ക​ളു​ടെ ഒ​രു വ​ലി​യ സം​ഭ​ര​ണം സൈ​ഡി​ൽ അ​ടു​ക്കി വ​ച്ചി​രി​ക്കു​ന്ന​ത് കാ​ണാം. അ​ന്തി​മ ഉ​ൽ​പ്പ​ന്നം യ​ഥാ​ർ​ഥ കൊ​ക്ക കോ​ള കു​പ്പി പോ​ലെ കാ​ണ​പ്പെ​ടു​ന്നു.

@DealsDhamaka എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് വീ​ഡി​യോ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. “ഭ​യ​പ്പെ​ടു​ത്തു​ന്നു…. ഈ ​ലോ​ക​ത്തി​ലെ എ​ല്ലാം കെ​ട്ടി​ച്ച​മ​ച്ച​തോ മാ​യം ക​ല​ർ​ന്ന​തോ ആ​ണ്…”. എ​ന്നാ​ണ് അ​യാ​ൾ വീ​ഡി​യോ പ​ങ്കു​വ​ച്ച് പ​റ​ഞ്ഞ​ത്.

ആ​രോ​ഗ്യം അ​പ​ക​ട​ത്തി​ലാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ത്ത​രം പാ​നീ​യ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് നെ​റ്റി​സ​ൺ​മാ​രും ഈ ​പോ​സ്റ്റി​നോ​ട് പ്ര​തി​ക​രി​ച്ചു. വീ​ഡി​യോ ഷൂ​ട്ട് ചെ​യ്ത തീ​യ​തി​യോ സ​മ​യ​മോ കൃ​ത്യ​മാ​യ സ്ഥ​ല​മോ ഇ​പ്പോ​ഴും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഈ ​ദൃ​ശ്യ​ങ്ങ​ൾ ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളു​ക​ളു​ടെ മ​ന​സ്സി​ൽ വീ​ഡി​യോ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു.

Related posts

Leave a Comment