എ​വ​റ​സ്റ്റ് ബേ​സ് ക്യാം​പി​ലെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പെ​ൺ​കു​ട്ടി; അ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി ര​ണ്ട​ര വ​യ​സു​കാ​രി സി​ദ്ധി മി​ശ്ര

എ​വ​റ​സ്റ്റ് ബേ​സ് ക്യാം​പി​ലെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പെ​ൺ​കു​ട്ടി​യാ​യി ഇ​ന്ത്യ​ക്കാ​രി. ഭോ​പ്പാ​ൽ സ്വ​ദേ​ശി​യാ​യ സി​ദ്ധി മി​ശ്ര എ​ന്ന ര​ണ്ട​ര വ​യ​സു​കാ​രി​യാ​ണ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. സി​ദ്ധി എ​വ​റ​സ്റ്റ് ബേ​സ് ക്യാം​പി​ൽ മാ​താ​പി​താ​ക്ക​ളാ​യ ഭാ​വ​ന ദെ​ഹാ​രി​യ, മാ​ഹിം മി​ശ്ര എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് എ​ത്തി​യ​ത്.

മാ​ർ​ച്ച് 22 ന് ​എ​ക്സ്പെ​ഡി​ഷ​ൻ ഹി​മാ​ല​യ ഡോ​ട്ട് കോം ​പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഇ​വ​ർ മൂ​ന്നു​പേ​രും എ​വ​റ​സ്റ്റ് ബേ​സ് ക്യാം​പി​ൽ ട്രെ​ക്കിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്നും 17,598 അ​ടി ഉ​യ​ര​ത്തി​ലു​ള്ള സ്ഥ​ല​മാ​ണ് എ​വ​റ​സ്റ്റ് ബേ​സ് ക്യാം​പ്. മ​ല​ക​യ​റ്റം ഇ​ഷ്ട​മു​ള്ള​യാ​ളാ​ണ് സി​ദ്ധി​യു​ടെ അ​മ്മ ഭാ​വ​ന ദെ​ഹാ​രി​യ. ഭാ​വ​ന 2019 ൽ ​എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യി​രു​ന്നു.

സി​ദ്ധി​യും മാ​താ​പി​താ​ക്ക​ളും മാ​ർ​ച്ച് 12ന് ​ആ​ണ് ബേ​സ് ക്യാം​പി​ലേ​ക്കു​ള്ള ട്രെ​ക്കിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത്. 53 കി​ലോ​മീ​റ്റ​റാ​ണ് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​യും ഭൂ​പ്ര​കൃ​തി​യെ​യും കീ​ഴ​ട​ക്കി ഇ​വ​ർ മ​റി​കി​ട​ന്ന​ത്.

ഒ​ടു​വി​ൽ പ​ത്തു ദി​വ​സ​ത്തെ യാ​ത്ര​ക്കൊ​ടു​വി​ൽ മാ​ർ​ച്ച് 22ന് ​ഇ​വ​ർ എ​വ​റ​സ്റ്റ് ബേ​സ് ക്യാം​പി​ലെ​ത്തി.ദേ​ശീ​യ പ​താ​ക​യു​മാ​യി എ​വ​റ​സ്റ്റ് ബേ​സ് ക്യാം​പി​ന് സ​മീ​പ​ത്ത് നി​ൽ​ക്കു​ന്ന സി​ദ്ധി മി​ശ്ര​യു​ടെ ചി​ത്രം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. 

Related posts

Leave a Comment