കാ​ണാ​ന്‍ മ​റ്റു​ള്ള​വ​രെ പോ​ലെ ത​ന്നെ ഞ​ങ്ങ​ളും ഭം​ഗി​യു​ള്ള​വ​രാ​ണ്…

അ​ഭി​ന​യ​ത്തി​ലും മോ​ഡ​ലിം​ഗി​ലും നൃ​ത്ത​ത്തി​ലു​മെ​ല്ലാം തി​ള​ങ്ങി നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് പ്രി​യാ​മ​ണി. ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​രു​ന്ന താ​രം അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ളും ചെ​യ്തി​ട്ടു​ണ്ട്. വി​വാ​ഹ​ശേ​ഷം ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത് പ്രി​യാ​മ​ണി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡു​ക​ളും ഫി​ലിം ഫെ​യ​ര്‍ അ​വാ​ര്‍​ഡു​ക​ളും തു​ട​ങ്ങി നിരവധി പു​രസ്‌​കാ​ര​ങ്ങ​ള്‍ താ​ര​ത്തെ തേ​ടി വ​ന്നി​ട്ടു​ണ്ട്. ഹി​ന്ദി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നെക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് സൗ​ത്ത് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെന്ന പേരിൽ മാ​റ്റി നി​ര്‍​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പ്രി​യാ​മ​ണി പ​റ​ഞ്ഞ​ത് വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ലാ​ണ് അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യ​തെ​ങ്കി​ൽ, നോ​ര്‍​ത്ത് ഇ​ന്ത്യ​ക്കാ​രാ​യ അ​ഭി​നേ​ത്രി​മാ​രെവ​രെ ഹി​ന്ദി സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വ​രു​മ്പോ​ള്‍ വി​ളി​ക്കു​ന്ന​ത് സൗ​ത്ത് ഇ​ന്ത്യ​ന്‍ ന​ടി എ​ന്നാ​ണ്.

അ​തെ​ന്തി​നാ​ണ് അ​ങ്ങ​നെ ഒ​രു വേ​ര്‍​തി​രി​വ്. ഇ​നി അ​ങ്ങ​നെ നോ​ര്‍​ത്ത് ഇ​ന്ത്യ​ക്കാ​രി അ​ല്ലെ​ങ്കി​ലും, ഹി​ന്ദി ഭാ​ഷ ന​ല്ല വൃ​ത്തി​ക്ക്, വ​ഴ​ക്ക​ത്തോ​ടെ സം​സാ​രി​ക്കാ​ന്‍ ഞ​ങ്ങ​ള്‍​ക്ക് അ​റി​യാം, കാ​ണാ​ന്‍ മ​റ്റു​ള്ള​വ​രെ പോ​ലെ ത​ന്നെ ഞ​ങ്ങ​ളും ഭം​ഗി​യു​ള്ള​വ​രാ​ണ്, ഞ​ങ്ങ​ളു​ടെ നി​റം ഇ​വി​ടെ​യു​ള്ള സ്ത്രീ​ക​ളെ പോ​ലെ ത​ന്നെ വെ​ളു​ത്ത​തും തി​ള​ക്ക​മു​ള്ള​തും ആ​ണ്. അ​തൊ​ന്നും ഒ​രു വി​ഷ​യ​മേ അ​ല്ല എ​ന്നാ​ണ് ഞാ​ന്‍ ക​രു​തു​ന്ന​ത്.

ഒ​രു പ​ക്ഷേ ഭാ​ഷ അ​റി​ഞ്ഞാ​ലും, ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ചി​ല തെ​റ്റു​ക​ള്‍ സം​ഭ​വി​ച്ചേ​ക്കാം. എ​ന്നി​രു​ന്നാ​ലും അ​ഭി​ന​യ ലോ​ക​ത്തു വി​കാ​ര​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​നും മി​ത​ത്വ​ത്തോ​ടെ അ​ഭി​ന​യി​ക്കാ​നും ഞ​ങ്ങ​ള്‍​ക്കു സാ​ധി​ക്കും. അ​ഭി​ന​യ​ത്തി​നു ഭാ​ഷ​യു​ടെ​യും ദേ​ശ​ത്തിന്‍റെ​യും അ​തി​ര്‍ വ​ര​മ്പു​ക​ളി​ല്ല- പ്രി​യാ​മ​ണി പ​റ​ഞ്ഞു.

Related posts

Leave a Comment