കാ​ണാ​താ​യ പാ​മ്പാ​ടും​പാ​റ സ്വ​ദേ​ശി​നിയുടെ മൃ​ത​ദേ​ഹം അ​ഞ്ചു​രു​ളി ജ​ലാ​ശ​യ​ത്തി​ല്‍; അ​ഞ്ജ​ലി​യു​ടെ വി​വാ​ഹം ബ​ന്ധു​വു​മാ​യി ഉറപ്പിച്ചിരുന്നെന്ന് പോലീസ്

ഇ​ടു​ക്കി: ജ​ലാ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​ഞ്ചു​രു​ളി ഭാ​ഗ​ത്ത് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ജ​ലാ​ശ​യ​ത്തി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് സൂ​ച​ന. പാ​മ്പാ​ടും​പാ​റ എ​സ്റ്റേ​റ്റ് ല​യ​ത്തി​ല്‍ താ​മ​സ​ക്കാ​ര​നാ​യ ജോ​ണ്‍ മു​രു​ക​ന്‍റെ മ​ക​ള്‍ എ​യ്ഞ്ച​ല്‍ ( അ​ഞ്ജ​ലി-24) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ടു വി​ട്ടി​റ​ങ്ങി​യ യു​വ​തി​യെ കാ​ണാ​താ​യ​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഞ്ചു​രു​ളി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ ട​ണ​ലി​നു താ​ഴെ ജ​ലാ​ശ​യ​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ ബ​ന്ധു​വീ​ട്ടി​ല്‍ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് യു​വ​തി പാ​മ്പാ​ടും​പാ​റ​യി​ല്‍ നി​ന്നു ബ​സി​ല്‍ ക​യ​റി ക​ട്ട​പ്പ​ന​യി​ലും പി​ന്നീ​ട് കാ​ഞ്ചി​യാ​ര്‍ അ​ഞ്ചു​രു​ളി​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​വ​ര്‍ അ​ഞ്ചു​രു​ളി ഭാ​ഗ​ത്തേ​ക്കു പോ​യ​താ​യി വീ​ട്ടു​കാ​ര്‍​ക്ക് വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ക്കാ​ര്യം പോ​ലീ​സി​ൽ അ​റി​യി​ച്ചു.

പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ അ​ഞ്ചു​രു​ളി ജ​ലാ​ശ​യ​ത്തി​ന് സ​മീ​പ​ത്തു നി​ന്നു മൊ​ബൈ​ല്‍ ഫോ​ണും ബാ​ഗും ക​ണ്ടെ​ത്തി.തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ അ​ര്‍​ധ​രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് ഇ​ന്‍​ക്വ​സ്റ്റും പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും.

ബ​ന്ധു​വു​മാ​യി അ​ഞ്ജ​ലി​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ത്തി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​താ​ണോ എ​ന്ന​തു​ള്‍​പ്പെ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​ട്ട​പ്പ​ന സി​ഐ സു​രേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment