സോഷ്യൽ മീഡിയയിൽ ഒരു ബില്ലാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു ബില്ലിന് ഇവിടെ എന്താണ് പ്രസക്തി എന്നല്ലേ. ഊബർ ആപ്പിൽ ബുക്ക് ചെയ്ത ഒരു ഓട്ടോ യാത്രയ്ക്ക് വന്ന ബിൽ ഏഴു കോടി രൂപയാണ്. ഉത്തർ പ്രദേശിലെ നോയിഡയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.
ദീപക് എന്ന യുവാവാണ് യാത്രയ്ക്കായി ഊബർ ബുക്ക് ചെയ്തത്. 62 രൂപയായിരുന്നു ചിലവായി ഇയാൾ കണക്കുകൂട്ടിയിരുന്നത്. എന്നാൽ യാത്ര അവസാനിക്കുന്നതിന് മുൻപ് ആപ്പിൽ ബിൽ വന്നത് 7.66 കോടി രൂപയാണ്. 1.6 കോടി ടിപ്പും, 5.9 കോടി വെയിറ്റിംഗ് ചാർജും ഇതിനൊപ്പം നൽകിയിട്ടുണ്ട്. എന്നാൽ ഊബർ ഡ്രൈവർ തന്നെ കാത്ത് നിന്നിട്ടില്ലെന്നാണ് വീഡിയോയിൽ ദീപക് പറയുന്നത്.
വിഡിയോ എക്സിൽ അക്ഷയ് മിശ്ര എന്ന അക്കൗണ്ടിൽ നിന്നുമാണ് പങ്കുവച്ചിരിക്കുന്നത്. ചന്ദ്രയാനിലേക്ക് ഒരു റൈഡ് ബുക്ക് ചെയ്താൽ പോലും ഇത്രയും ചിലവ് വരില്ലെന്നാണ് ആശിഷ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ സംഭവത്തിൽ ഖേദം അറിയിച്ച് ഊബർ ഇന്ത്യ രംഗത്തെത്തിയിരുന്നു. “നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമ ചോദിക്കുന്നു. സംഭവത്തെ പറ്റ പരിശോധിക്കാൻ അൽപം സമയം നൽകൂ. ഉടൻ അപ്ഡേറ്റ് നൽകുന്നതായിരിക്കുമെന്നും ഊബർ ഇന്ത്യ അറിയിച്ചു.
सुबह-सुबह @Uber_India ने @TenguriyaDeepak को इतना अमीर बना दिया कि Uber की फ्रैंचाइजी लेने की सोच रहा है अगला. मस्त बात है कि अभी ट्रिप कैंसल भी नहीं हुई है. 62 रुपये में ऑटो बुक करके तुरंत बनें करोडपति कर्ज़दार. pic.twitter.com/UgbHVcg60t
— Ashish Mishra (@ktakshish) March 29, 2024