തിരുവനന്തപുരം: സൈബർ തട്ടിപ്പിനെതിരേ ഹ്രസ്വചിത്രവുമായി കേരള പോലീസ്. ബാങ്കിംഗ് വിവരങ്ങൾ ആരുമായും ഒരിക്കലും പങ്കുവയ്ക്കരുതെന്ന് പോലീസ് നിർദേശിച്ചു. നിതാന്തജാഗ്രതകൊണ്ടു മാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറിൽ അറിയിക്കാമെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് പോലീസ് വ്യക്തമാക്കി. രണ്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ആണ് കേരളാ പോലീസ് പങ്കുവച്ചത്. വീഡിയോയ്ക്ക് പിന്നാലെ നടി ഭാവന ജാഗ്രതാ നിർദേശവും നൽകുന്നു. അൻഷാദ് കരുവഞ്ചാലാണ് ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. രാജേഷ് രത്നാസാണ് ഛായാഗ്രഹണം.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഒരിക്കലും നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. സോഷ്യൽ മീഡിയ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കുകയും അരുത്. നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുത്. ഓർക്കുക, നിതാന്തജാഗ്രതകൊണ്ടുമാത്രമേ നമുക്ക് സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറിൽ അറിയിക്കാം.
സൈബർ തട്ടിപ്പിനെതിരെ പോലീസ് നിർമിച്ച ഒരു ഹൃസ്വചിത്രം കാണാം. ഇത് പരമാവധി ഷെയർ ചെയ്യുമല്ലൊ.
സംവിധാനം – അൻഷാദ് കരുവഞ്ചാൽ
ഛായാഗ്രഹണം – രാജേഷ് രത്നാസ്.