ഇന്ത്യയിലെ ആദ്യ എഐ ഇലക്ട്രിക് സ്കൂട്ടറുമായി ഓല. ഓല സോളോ എന്നാണ് സ്കൂട്ടറിന് പേരിട്ടിരിക്കുന്നത്. ഏപ്രിൽ ഒന്നിന് ഓല സിഇഒ ഭവീഷ് അഗർവാൾ ആണ് സ്കൂട്ടർ അവതരിപ്പിച്ചത്. പൂർണമായും യാത്ര നിയന്ത്രിക്കുന്നത് സ്കൂട്ടറായിരിക്കും. മറ്റാരുടെയും സഹായമില്ലാതെ ട്രാഫിക്ക് നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച് സ്കൂട്ടർ സഞ്ചരിക്കും. ഭവീഷ് അഗർവാൾ സ്കൂട്ടറിന്റെ വീഡിയോ എക്സിൽ പങ്കുവച്ചു.
ഇത് വെറും ഏപ്രിൽ ഫൂൾ തമാശയല്ല!
ഞങ്ങൾ ഇന്നലെ ഒല സോളോ പ്രഖ്യാപിച്ചു. ഇത് വലരെ വേഗത്തിൽ വൈറലായി, ഇത് യഥാർഥ്യമാണോ അതോ ഏപ്രിൽ ഫൂൾ തമാശയാണോ എന്ന് പലരും ചർച്ച ചെയ്തു! വീഡിയോ ആളുകൾക്ക് ചിരിക്കാൻ വകനൽകുന്നതാണെങ്കിലും, അതിന്റെ പിന്നിലെ സാങ്കേതികവിദ്യ ഞങ്ങൾ പ്രവർത്തിക്കുകയും പ്രോട്ടോടൈപ്പ് ചെയ്യുകയും ചെയ്ത ഒന്നാണ്. ഞങ്ങളുടെ എഞ്ചിനീയറിംഗ് ടീമുകൾക്ക് കഴിവുള്ള പയനിയറിംഗ് ജോലികൾ ഇത് കാണിക്കുന്നു.
ഓല സോളോ മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു നേർക്കാഴ്ചയാണ്, ഞങ്ങളുടെ എഞ്ചിനീയറിംഗ് ടീമുകൾ ഇരുചക്രവാഹനങ്ങളിൽ സ്വയംഭരണവും സ്വയം സന്തുലിതവുമായ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നു, ഭാവിയിൽ ഞങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും, എന്ന കുറിപ്പോടെയാണ് ഭവീഷ് അഗർവാൾ സ്കൂട്ടറിന്റെ വീഡിയോ പങ്കുവച്ചത്.
സ്കൂട്ടറിൽ ബാറ്ററി കുറവായിരിക്കുമ്പോൾ ഏറ്റവും അടുത്തുള്ള ഹൈപ്പർചാർജർ സ്വയം കണ്ടെത്തുകയും തടസമില്ലാത്ത യാത്രകൾ ഉറപ്പാക്കുകയും ചെയ്യുന്നു.
Not just an April fools joke!
— Bhavish Aggarwal (@bhash) April 2, 2024
We announced Ola Solo yesterday. It went viral and many people debated whether it’s real or an April fools joke!
While the video was meant to provide a laugh to people, the technology behind it is something we’ve been working on and have… pic.twitter.com/4AUEqtPBGW