നിലവില്‍ അച്ഛനെയും ലാല്‍ അങ്കിളിനെയും വച്ച് ഒരു സിനിമ ഉണ്ടാകില്ല. അങ്ങനെ ഒന്നും ആയിട്ടില്ല. ആരോഗ്യവും കാര്യങ്ങളും ഒക്കെ ശ്രദ്ധിക്കേണ്ടതുണ്ടല്ലോ. അത് ഇപ്പോള്‍ ഇനി എങ്ങനെയാണെന്ന് അറിയില്ല. പക്ഷെ സത്യന് അങ്കിളോ പ്രിയന് അങ്കിളോ ആരെങ്കിലും അങ്ങനെ ഒരു സിനിമ ചെയ്യട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്താല്‍ നന്നായിരിക്കുമെന്ന് വിനീത് ശ്രീനിവാസൻ.
ഞാന്‍ ധ്യാനിനും അച്ഛനുമിടയില്‍ ജീവിക്കുന്ന ഒരാളാണ്. കോളജില്‍ പഠിക്കുന്ന കാലം മുതല്‍ മനസിലുള്ള സബ്ജെക്ട് ആയിരുന്നു ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമ. മാറ്റിവച്ച ഒരു സബ്ജെക്ട് ആയിരുന്നു ഇത്. ‘ഹൃദയം’ കഴിഞ്ഞപ്പോഴാണ് ഈ സിനിമ ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് വന്നത്.
രണ്ട് കാലഘട്ടം അവതരിപ്പിക്കേണ്ടതിനാല്തന്നെ ആദ്യം സിനിമ ചെയ്യാന്‍ കുറച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. സിനിമയില്‍ കോടമ്പാക്കത്തൊന്നും പോയി ഷൂട്ട് ചെയ്തിട്ടില്ല. എല്ലാം സെറ്റിടുകയായിരുന്നു.
-വിനീത് ശ്രീനിവാസന്