പെ​രു​മ്പാ​വൂ​ർ താ​ന്നി​പ്പു​ഴ പ​ള്ളി​പ്പ​ടി​യി​ൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികരായ അ​ച്ഛനും മ​ക​ളും മ​രി​ച്ചു


പെ​രു​മ്പാ​വൂ​ർ: എം​സി റോ​ഡി​ൽ താ​ന്നി​പ്പു​ഴ പ​ള്ളി​പ്പ​ടി​യി​ൽ ടോ​റ​സ് ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ അ​ച്ഛനും മ​ക​ളും മ​രി​ച്ചു. പാ​ല​ക്കാ​ട് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​റാ​യ കോ​ത​മം​ഗ​ലം ക​റു​ക​ടം കു​ന്ന​ശേ​രി​ൽ കെ.​ഐ. എ​ൽ​ദോ(52), മ​ക​ളും ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ബ്ലെ​സി (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 7.45 ഓ​ടെ പെ​രു​മ്പാ​വൂ​ർ-​കാ​ല​ടി റൂ​ട്ടി​ൽ താ​ന്നി​പ്പു​ഴ പ​ള്ളി സ​മീ​പം മാ​ണ് അ​പ​ക​ടം. ടോ​റ​സും ബൈ​ക്കും ഒ​രേ ദി​ശ​യി​ൽ കാ​ല​ടി ഭാ​ഗ​ത്തേ​ക്കാ​ണ് പോ​യ​ത്. ബൈ​ക്കി​ന്‍റെ പി​ന്നി​ൽ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്തൂടെ ടോ​റ​സ് ലോ​റി ക​യ​റി​യി​റ​ങ്ങി. സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് മ​ക​ളും ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി പി​താ​വും മ​രി​ച്ചു. ബ്ല​സി​യു​ടെ മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ ​ശു​പ​ത്രി​യി​ലും എ​ൽ​ദോ​യു​ടേ​ത് അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​മാ​ണ്.

മ​ക​ളെ കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് യാ​ത്ര​യാ​ക്കി​യ ശേ​ഷം ജോ​ലി സ്ഥ​ല​മാ​യ പാ​ല​ക്കാ​ടേയ്​ക്ക് തി​രി​ക്കാ​നാ​ണ് എ​ൽ​ദോ രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നും പു​റ​പ്പെ​ട്ട​ത്. ഒ​ക്ക​ൽ, പെ​രു​ന്പാ​വൂ​ർ ന​ഗ​ര​സ​ഭ കൃ​ഷി ഓ​ഫീ​സു​ക​ളി​ലും എ​ൽ​ദേ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

 

Related posts

Leave a Comment