കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ. ബിജു, തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലറും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി.കെ. ഷാജന് എന്നിവരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി ഇരുവര്‍ക്കും നോട്ടീസ് നല്കി.
പി.കെ. ബിജു നാളെയും ഷാജന് അഞ്ചിനും കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ളത്.കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന് അംഗങ്ങളായിരുന്നു ഇരുവരും.
അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവരില്‍നിന്ന് അറിയുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.