തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരിന്റെ കൈവശം ഉള്ളത് 36,000 രൂപ. വിവിധ ബാങ്കുകളിലെ നിക്ഷേപവും സ്വർണത്തിന്റെ മൂല്യവും ഉൾപ്പെടെ 49,31,51,505 രൂപയുടെ സ്വത്താണുള്ളത്.
നാമനിർദേശ പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഡൽഹി രജിസ്ട്രേഷനുളള രണ്ട് കാറുകളുണ്ട്. 2016, 2020 വർഷങ്ങളിൽ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഈ കാറുകൾക്ക് കണക്കാക്കുന്നത് 22,68,506 രൂപയുടെ മൂല്യമാണ് ബാങ്ക് ഓഫ് ഇന്ത്യ ന്യൂഡൽഹി കൈലാസ് ശാഖയിൽ 67,94,007 രൂപ സേവിംഗ് അക്കൗണ്ടിൽ ഉള്ള തരൂരിന് ഈ ബാങ്കിൽ സ്ഥിരനിക്ഷേപമായി 87,65,050 രൂപയുമുണ്ട്.
എച്ച്ഡിഎഫ്സി കരമന ബ്രാഞ്ചിൽ സേവിംഗ്സ് അക്കൗണ്ടായി 36,54,774 രൂപയും 10,440,715 രൂപ ഫിക്സഡ് ഡിപ്പോസിറ്റുമുണ്ട്. എസ്ബിഐ പാർലമെന്റ് ഹൗസ് ബ്രാഞ്ചിൽ 71,38,778 രൂപയും എച്ച്ഡിഎഫ്സി ബഹ്റിൻ മനാമ ബ്രാഞ്ചിൽ 3,36,99,511 രൂപയും അമേരിക്കയിലെ ബാങ്ക് ഓഫ് ന്യൂയോർക്കിൽ 22,85,001 രൂപയും ന്യൂയോർക്ക് യുഎൻഎഫ്സിയു വിൽ രണ്ട് അക്കൗണ്ടുകളിലായി 43,45,200, 1,28,69264 എന്നിങ്ങനെ രൂപയും നിക്ഷേപമായുണ്ട്.
ന്യൂഡൽഹിയിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്ഥിരനിക്ഷേപമായി 2,78,068 രൂപയുള്ളപ്പോൾ ഈ ബാങ്കിൽ തന്നെ സേവിംഗ്സ് അക്കൗണ്ടിൽ 2,03,623 രൂപയുണ്ട്. എസ്ബിഐ ന്യൂഡൽഹി പാർലമെന്റ്ഹൗസ് ബ്രാഞ്ചിൽ സ്ഥിരനിക്ഷേപങ്ങൾ വേറയുമുണ്ട്.
32,00,000 രൂപ വിലമതിക്കുന്ന 534 ഗ്രാം സ്വർണം കൈവശമുണ്ട്. ഇവയെല്ലാം ചേർന്നാണ് 49,31,51,505 രൂപയുടെ ആസ്തി സത്യവാങ്മൂലത്തിൽ നല്കിയിട്ടുള്ളത്. പാലക്കാട്ട് എളവാഞ്ചേരി വില്ലേജിൽ 63 സെന്റ് സ്ഥലമുണ്ട്. തിരുവനന്തപുരം ശാസ്തമംഗലത്ത് 6. 20 കോടി രൂപ വിലമതിക്കുന്ന കാർഷികേതര ഭൂമിയും വഴുതക്കാട്ട് 45 ലക്ഷം രൂപ വിലമതിക്കുന്ന അപ്പാർട്ട്മെന്റുമുണ്ട്.