നാ​റ്റോ​യ്ക്ക് 75 വ​യ​സ്; കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം

നാ​റ്റോ സൈ​നി​ക സ​ഖ്യ​ത്തി​ന് 75 വ​യ​സ്. നാ​റ്റോ ആ​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ൽ അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ ചേ​ർ​ന്ന് 75- ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. കേ​ക്ക് മു​റി​ച്ചാ​യി​രു​ന്നു ആ​ഘോ​ഷം.

റ​ഷ്യ​ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്നു​ള്ള യു​എ​സ് സ​ഹാ​യം മ​ര​വി​പ്പി​ച്ച​തി​ൽ നാ​റ്റോ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. യു​ക്രെ​യ്ന് ദീ​ർ​ഘ​കാ​ല സൈ​നി​ക പി​ന്തു​ണ ന​ൽ​കാ​ൻ 32 അം​ഗ​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ യു​ക്രെ​യ്ന് അം​ഗ​ത്വം ന​ൽ​ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ സ​മ​വാ​യ​മാ​യി​ട്ടി​ല്ല.

വാ​ഹ​ന​ങ്ങ​ൾ, ഇ​ന്ധ​നം, മ​രു​ന്നു​ക​ൾ, മൈ​നിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ മാ​ത്ര​മാ​ണ് നാ​റ്റോ യു​ക്രെ​യ്ന് ന​ൽ​കി​വ​രു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും, പ​ല അം​ഗ​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും യു​ക്രെ​യ്ന് ന​ൽ​കു​ന്നു​ണ്ട്.

1949ൽ ​രൂ​പം​കൊ​ണ്ട സൈ​നി​ക​സ​ഖ്യ​ത്തി​ല്‍ ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, കാ​ന​ഡ, ബെ​ൽ​ജി​യം, ഡെ​ന്മാ​ർ​ക്ക്‌, ഇ​റ്റ​ലി, ഐ​സ്‌​ല​ൻ​ഡ്, ല​ക്സം​ബ​ർ​ഗ്, നെ​ത​ർ​ല​ൻ​ഡ്‌​സ്, നോ​ർ​വേ, പോ​ർ​ച്ചു​ഗ​ൽ എ​ന്നി​വ​യാ​യി​രു​ന്നു സ്ഥാ​പ​കാം​ഗ​ങ്ങ​ൾ. അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കു​നേ​രേ സാ​യു​ധാ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ പ​ര​സ്പ​രം സ​ഹാ​യി​ക്കു​മെ​ന്ന​താ​ണ് നാ​റ്റോ​യു​ടെ പ്ര​മാ​ണം.

ര​ണ്ടാം ലോ​ക​യു​ദ്ധാ​ന​ന്ത​രം സോ​വി​യ​റ്റ് യൂ​ണി​യ​ൻ യൂ​റോ​പ്പി​ലേ​ക്ക് വ​ള​രു​ന്ന​തു ത​ട​യു​ക എ​ന്ന​താ​യി​രു​ന്നു നാ​റ്റോ​യു​ടെ യ​ഥാ​ര്‍​ഥ ല​ക്ഷ്യം. സോ​വി​യ​റ്റ് യൂ​ണി​യ​ൻ ത​ക​രു​മ്പോ​ൾ 16 രാ​ജ്യ​ങ്ങ​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന നാ​റ്റോ​യി​ൽ ഇ​ന്ന് 32 അം​ഗ​ങ്ങ​ളു​ണ്ട്.

Related posts

Leave a Comment