തെന്നിന്ത്യയില്‍ നിറയെ ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. ഇപ്പോഴിതാ മലയാളത്തിലേക്കും ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് താരം. ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന സിനിമയിലൂടെയാണ് അനുഷ്കയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. റോജിന്‍ തോമസ് ആണു സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിനു പുറമെ ഇംഗ്ലിഷ്, തമിഴ്, തെലുഗു, ഹിന്ദി, ബംഗാളി, കന്നഡ തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യും.
ബാഹുബലി ഇറങ്ങിയതിനുശേഷമാണ് തെന്നിന്ത്യയില്‍ വലിയ ആരാധകരുള്ള നടിയായി അനുഷ്ക ഷെട്ടി മാറിയത് ബാഹുബലിയുടെ സംവിധായകന് രാജമൗലിയുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയാണ് അനുഷ്ക. രാജമൗലി സംവിധാനം ചെയ്ത വിക്രമാര്‍കുഡു, ബാഹുബലി: ദ ബിഗിനിംഗ്, ബാഹുബലി: ദ കണ്ക്ലൂഷന് എന്നീ മൂന്ന് ചിത്രങ്ങളില്‍ രാജമൗലിക്കൊപ്പം അനുഷ്ക പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍ സിനിമയിലേക്കുള്ള ആദ്യ ചില ഓഡീഷനില്‍ നിന്നു താരം പുറത്താക്കപ്പെട്ടിരുന്നുവെന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ കന്നഡചിത്രത്തിന്റെ ഓഡീഷനില്‍ നിന്നു നടിയെ റിജക്ട് ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആദ്യകാലത്ത് വേറെയും ചില സിനിമകളുടെ ഓഡീഷനില്‍ പങ്കെടുത്തുവെങ്കിലും നടി പുറത്തായിരുന്നു.
2005ല്‍ നാഗാര്‍ജുന അക്കിനേനിക്കൊപ്പം സൂപ്പര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതാണ് അനുഷ്കയുടെ കരിയറില്‍ വഴിത്തിരിവായത്. നടിയുടെ ആദ്യത്തെ ചിത്രവും സൂപ്പര്‍ ആണ്. തുടര്‍ന്ന് രാജമൗലി സംവിധാനം ചെയ്ത വിക്രമാര്‍കുടു എന്ന ചിത്രത്തില്‍ അഭിനയിച്ചു. രവിതേജക്കൊപ്പമാണ് അനുഷ്ക അഭിനയിച്ചത്.
ബാഹുബലിയില്‍ പ്രഭാസിനൊപ്പം അനുഷ്കയുടെ ഓണ്‍സ്ക്രീന്‍ കെമിസ്ട്രി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രഭാസും അനുഷ്കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇരുവരും ഇതില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. തനിക്കു പാതിരാത്രിക്കും വിളിക്കാന്‍ പറ്റുന്ന സുഹൃത്താണ് പ്രഭാസ് എന്ന് ഒരിക്കല്‍ അനുഷ്ക പറഞ്ഞിരുന്നു. തങ്ങള്‍ രണ്ടു പേരും വിവാഹിതരല്ലാത്തതിനാല്ത്തന്നെ അത്തരത്തിൽ തനിക്കു വിളിക്കാവുന്ന സുഹൃത്താണ് പ്രഭാസ് എന്നാണു നടി അന്നു പറഞ്ഞിരുന്നത്.
അടുത്തിടെ ഇരുവരും വിവാഹിതരായെന്ന തരത്തില്‍ ഫോട്ടോകള്‍ പ്രചരിച്ചിരുന്നു. വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്. എന്നാല്‍ എഐ ടൂള്‍ ഉപയോഗിച്ച് താരജോഡികളുടെ ഫാൻസ് ഉണ്ടാക്കിയ ചിത്രങ്ങളാണെന്നു പിന്നീടു വ്യക്തമായിരുന്നു.