കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ടവരുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വടകര ലോക്സഭാ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ.
ബോംബ് സ്ഫോടന സംഭവത്തിലെ ചിലർ കെ.കെ. ശൈലജയ്ക്കൊപ്പം നില്ക്കുന്ന ഫോട്ടോ നവ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പരിപാടികൾക്ക് പോകുമ്പോൾ പലരും കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഫോട്ടോ മാത്രമാണത്. അതുപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്.
യുഡിഎഫിന് മറ്റൊന്നും പറയാൻ ഇല്ലാത്തതിനാലാണ് ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. പാനൂരി ലെ ബോംബ് നിർമാണ സംഘത്തിന് സിപിഎമ്മിനേക്കാൾ മറ്റു പലരുമായുമാണ് ബന്ധം. അത് എന്താണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു.