തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയാറാണെന്ന് എംഇഎസ്. എംഇഎസ് ചെയര്മാന് ഫസല്‍ ഗഫൂറാണ് ഇക്കാര്യം അറിയിച്ചത്. ഫീസ് കുറയ്ക്കുന്നത് കോളേജിന്റെ വരുമാനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സീറ്റൊന്നിനു 40,000 രൂപ വരെ കുറച്ചാലും നഷ്ടമില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. മറ്റ് മെഡിക്കല്‍ മാനേജേമെന്റുകളും ഫീസ് കുറയ്ക്കാന്‍ തയാറാകുമെന്നു പറഞ്ഞ ഫസല്‍ ഗഫൂര്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ആവശ്യപ്പെട്ടു.
Related posts
മലയാളത്തെ ലോകസാഹിത്യത്തിന്റെനെറുകയിലെത്തിച്ച പ്രതിഭ; മനുഷ്യജീവിതത്തെ ഇതിവൃത്തമാക്കിയ കഥാകാരൻ; എംടിയെ അനുസ്മരിച്ച് മുഖ്യമന്ത്രിയും ഗവർണറും
തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം.ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. കേരളത്തിനു...എംടിയുടെ ആഗ്രഹപ്രകാരം വീടിനുപുറത്ത് പൊതുദര്‍ശനം ഇല്ല; അന്ത്യോപചാരം വീട്ടില്‍ മാത്രം; സംസ്കാരം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍
കോഴിക്കോട്: അന്തരിച്ച എം.ടി. വാസുദേവന്‍ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. എംടിയുടെ ആഗ്രഹപ്രകാരം വീടിനുപുറത്ത്...കാലം വിടവാങ്ങി; എം.ടിയുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍; സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം
കോഴിക്കോട്: കാലത്തിന്റെ ഗതിപ്രവാഹം നിലച്ചു. മലയാള സാഹിത്യത്തിന്റെ ഇതിഹാസം എം.ടി. വാസുദേവന്‍ നായര്‍ (91) ഓര്‍മയുടെ നാലുകെട്ടിലേക്ക് മടങ്ങി. ഇന്നലെ രാത്രി...