ബം​ഗ​ളൂ​രു കഫേ സ്ഫോടനം; ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ പി​ടി​ച്ചെന്നു മ​ന്ത്രി, നി​ഷേ​ധി​ച്ച് എ​ൻ​ഐ​എ

ബം​ഗ​ളൂ​രു: രാ​മേ​ശ്വ​രം ക​ഫേ സ്ഫോ​ട​ന​ക്കേ​സി​ൽ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ൻ ക​സ്റ്റ​ഡി​യി​ലാ​യെ​ന്ന ക​ർ​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു​വി​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ). സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മ​ന്ത്രി പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ എ​ൻ​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ലെ​ന്നും വ്യാ​ജ​വാ​ർ​ത്ത​ക​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു എ​ൻ​ഐ​എ​യു​ടെ പ്ര​സ്താ​വ​ന.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ സാ​യ് പ്ര​സാ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം ന​ട​ന്ന​ത്. സ്‌​ഫോ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ​യാ​ഴ്ച, അ​ബ്ദു​ൾ മ​ത്തീ​ൻ താ​ഹ, മു​സാ​വി​ർ ഹു​സൈ​ൻ എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രു​ടെ വീ​ടു​ക​ളി​ലും ഒ​രു മൊ​ബൈ​ൽ സ്റ്റോ​റി​ലും എ​ൻ​ഐ​എ റെ​യ്ഡ് ന​ട​ത്തി.

ചോ​ദ്യം ചെ​യ്യ​ലി​ൽ, സാ​യി പ്ര​സാ​ദ് ത​ന്‍റെ പ​ഴ​യ ഫോ​ൺ ഒ​രു മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ​യ്ക്ക് വി​റ്റെ​ന്നും തു​ട​ർ​ന്ന് മു​സ​മ്മി​ലി​ന് വി​റ്റെ​ന്നും വ്യ​ക്ത​മാ​യ​ത്രെ. ഇ​തി​ന്‍റെ ചു​വ​ടു പി​ടി​ച്ചാ​യി​രു​ന്നു ബി​ജെ​പി​ക്കെ​തി​രേ പ്ര​ചാ​ര​ണം.

Related posts

Leave a Comment