മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്നാണ് സന്തോഷ് വർക്കി അറിയപ്പെടുന്നത്. മോഹൻലാൽ ആറാടുകയാണ് എന്ന ഒറ്റ ഡയലോഗ് കൊണ്ട് ആരാധകരെ സൃഷ്ടിച്ച സന്തോഷ് വർക്കി സോഷ്യൽ മീഡിയയിലും സജീവമാണ്. നിരവധി നായികമാരോട് തനിക്ക് പ്രേമം തോന്നിയിട്ടുണ്ടെന്ന് സന്തോഷ് വർക്കി വെളിപ്പെടുത്തിയതോടെ ഇയാൾക്കെതിരേ പല വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയിലും ജീവിതത്തിലും നസ്ലിനും മമിതയും ഒന്നിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് സന്തോഷ്. മമിതയാണ് ഇപ്പോൾ താരം. മമിതയുടെ സമയമാണിത്. നന്നായി അഭിനയിക്കുന്ന നടിയാണ് മമിതയെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കൽ നസ്ലിനെ താൻ തീയറ്ററിൽ വച്ച് കണ്ടിരുന്നു. ആളുകളെ അഭിമുഖീകരിക്കുന്നതിന് നസ്ലിന് ഭയമാണെന്നും സന്തോഷ് പറഞ്ഞു. പ്രേമലുവിനേക്കാൾ ജോ ആൻഡ് ജോ എന്ന ചിത്രത്തിലെ നസ്ലിന്റെ അഭിനയമാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും സന്തോഷ് വ്യക്തമാക്കി.