തിരുവനന്തപുരം: പാനൂരിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബുണ്ടാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ വടകരയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുൻ മന്ത്രിയുമായ കെ.കെ.ശൈലജയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.
തന്റെ ഫേസ്ബുക്ക് പേജിൽ കെ.കെ.ശൈലജയോട് എട്ട് ചോദ്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉന്നയിക്കുന്നത്. പാനൂരിൽ നടന്ന ബോംബ് സ്ഫോടനം ആരെ ലക്ഷ്യം വച്ചായിരുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നു. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഉദ്ദേശിച്ചു ബോംബ് നിർമാണം നടക്കുന്ന വിവരം പോലീസ് അറിഞ്ഞിരുന്നോയെന്നും ഇതിനെ കുറിച്ച് അന്വേഷണം നടത്തണം എന്ന് ശൈലജ ടീച്ചർ ആവശ്യം ഉന്നയിക്കാത്തത് എന്ത് കൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നു.
ബോംബ് നിർമാണത്തിനിടെ മരിച്ചവരും പരിക്ക് പറ്റിയതും ആയ പ്രതികളും പാർട്ടി പ്രവർത്തകരുമായി ഉള്ള ബന്ധം എന്താണെന്നും ബോംബ് നിർമാണത്തിൽ പങ്കാളി ആയവവരെ തെരഞ്ഞെടുപ്പ് പരിപാടികളിൽ ഭാഗമാക്കുന്നത് എന്ത് കൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നു, മറുപടി പറഞ്ഞില്ലെങ്കിൽ അല്ലെങ്കിൽ ഈ നാട് മറുപടി നല്‍കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.