കണ്ണൂര്‍: പാനൂരിലെ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് അച്ഛൻ നാണു. സിപിഎമ്മുമായോ പോഷക സംഘടനകളുമായോ മകന് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം മുളിയാത്തോട് ബ്രാഞ്ച് അംഗമാണ് നാണു.
വിനീഷിന് പാർട്ടി അംഗത്വം ഉണ്ടായിരുന്നില്ല. മകൻ തെറ്റായ വഴിയിൽ പോയപ്പോൾ പല തവണ പാർട്ടിയും താനും ഉപദേശിച്ചു.ബോംബ് നിർമാണം പാർട്ടിയുടെ അറിവോടെയല്ല നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അവനും അവനോടൊപ്പമുണ്ടായിരുന്നവരും വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ചെയ്തതാണിത്. പലപ്രാവശ്യം ഇതിനെ എതിര്‍ത്ത് പറഞ്ഞതാണ്. വഴങ്ങാതായതോടെ ആറു മാസം മുമ്പ് പാര്‍ട്ടി പരസ്യമായി തള്ളി പറഞ്ഞതാണെന്നും നാണു പറഞ്ഞു.