കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് തന്റെ കുഞ്ഞനുജത്തിയെ രക്ഷിച്ച നികിത എന്ന മിടുക്കി ചേച്ചിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഉത്തർപ്രദേശിലെ ബസ്തിയിലാണ് സംഭവം. വീട്ടിലേക്ക് ആറോളം കുരങ്ങൻമാർ അടുക്കള വഴി വീടിനുള്ളിലേക്ക് കടന്നു.
വീട്ടിൽ കടന്നയുടൻ തന്നെ അലമാരയ്ക്കുള്ളിലെ സാധനങ്ങളെല്ലാം നശിപ്പിക്കുവാൻ തുടങ്ങി. ആദ്യം ഇത് കണ്ട് ഭയന്നെങ്കിലും കൊച്ച് നികിത മനോബലം കൈവിടാതെ കുരങ്ങൻമാരെ തുരത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.
എങ്ങനെയും കുരങ്ങന്റെ മുന്നിൽ നിന്നും തന്റെ കുഞ്ഞനുജത്തിയെ രക്ഷിക്കണം എന്നേ ചിന്ത ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് ഫ്രിഡ്ജിനു മുകളിൽ വച്ചിരുന്ന അലക്സയെ കണ്ടത്.
ഉടൻതന്നെ അലക്സയോട് പട്ടി കുരയ്ക്കുന്ന ശബ്ദം പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടു. അലക്സ പട്ടി കുരയ്ക്കുന്ന ശബ്ദം പുറപ്പെടുവിച്ചതോടെ കുരങ്ങൻമാർ പേടിച്ച് സ്ഥലംകാലിയാക്കി. യഥാ സമയത്ത് നികിതയുടെ ബുദ്ധിപൂർവമുള്ള പ്രവർത്തിയിൽ നിന്നും കുഞ്ഞനുജത്തിയുടെ ജീവനാണ് രക്ഷിച്ചത്.
നികിതയുടേയും അനുജത്തിയുടേയും വീഡിയോ വളരെ വേഗത്തിൽ വൈറലായി. നിരവധി ആളുകളാണ് നികിതയെ പ്രശംസിച്ച് രംഗത്തെത്തിയത്. വളരെ മിടുക്കിയായ ചേച്ചിയുടെ അനുജത്തി ആയത് നിന്റെ ഭാഗ്യമാണ് എന്നാണ് മിക്കവരും വീഡിയോയ്ക്ക് കമന്റ് ഇട്ടത്.
#WATCH | Uttar Pradesh: A girl named Nikita in Basti district saved her younger sister and herself by using the voice of the Alexa device when monkeys entered their home.
— ANI UP/Uttarakhand (@ANINewsUP) April 6, 2024
Nikita says, "A few guests visited our home and they left the gate open. Monkeys entered the kitchen and… pic.twitter.com/hldLA0wvZS