കുരങ്ങിന്റെ ആക്രമണത്തില് നിന്ന് തന്റെ കുഞ്ഞനുജത്തിയെ രക്ഷിച്ച നികിതയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. നിരവധി ആളുകളാണ് നികിതയെ പ്രശംസിച്ച് രംഗത്തെത്തിയത്. അതിനു പിന്നാലെയിതാ നികിതയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ മഹീന്ദ്രയിലേക്ക് സ്വാഗതം എന്നാണ് ആനന്ദ് മഹീന്ദ്ര പറഞ്ഞു. നികിതയുടേയും ഒരു വയസുകാരി അനുജത്തിയുടേയും വീഡിയോ പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു.
നാം സാങ്കേതികവിദ്യയുടെ അടിമകളാകുമോ അതോ യജമാനന്മാരാകുമോ എന്നതാണ് നമ്മുടെ കാലഘട്ടത്തിലെ പ്രധാന ചോദ്യം. സാങ്കേതികവിദ്യ എപ്പോഴും മനുഷ്യന്റെ പ്രവർത്തനക്ഷമമാകുമെന്ന ആശ്വാസം ഈ പെൺകുട്ടിയുടെ കഥ നൽകുന്നു.
അവളുടെ പെട്ടെന്നുള്ള ചിന്ത അസാധാരണമായിരുന്നു. തികച്ചും പ്രവചനാതീതമായ ഒരു ലോകത്ത് നേതൃത്വത്തിനുള്ള സാധ്യതയാണ് അവൾ പ്രകടമാക്കിയത്.
അവൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അവൾ എപ്പോഴെങ്കിലും കോർപ്പറേറ്റ് ലോകത്ത് ജോലി ചെയ്യാൻ തീരുമാനിച്ചാൽ ഞങ്ങൾ അവളുടെ വരവിനെ സ്വാഗതം ചെയ്യുന്നു.
The dominant question of our era is whether we will become slaves or masters of technology.
— anand mahindra (@anandmahindra) April 6, 2024
The story of this young girl provides comfort that technology will always be an ENABLER of human ingenuity.
Her quick thinking was extraordinary.
What she demonstrated was the… https://t.co/HyTyuZzZBK
ഉത്തർപ്രദേശിലെ ബസ്തിയിലാണ് സംഭവം. വീട്ടിലേക്ക് ആറോളം കുരങ്ങൻമാർ അടുക്കള വഴി വീടിനുള്ളിലേക്ക് കടന്നു. വീട്ടിൽ കടന്നയുടൻ തന്നെ അലമാരയ്ക്കുള്ളിലെ സാധനങ്ങളെല്ലാം നശിപ്പിക്കുവാൻ തുടങ്ങി. ആദ്യം ഇത് കണ്ട് ഭയന്നെങ്കിലും കൊച്ച് നികിത മനോബലം കൈവിടാതെ കുരങ്ങൻമാരെ തുരത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.
എങ്ങനെയും കുരങ്ങന്റെ മുന്നിൽ നിന്നും തന്റെ കുഞ്ഞനുജത്തിയെ രക്ഷിക്കണം എന്നേ ചിന്ത ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് ഫ്രിഡ്ജിനു മുകളിൽ വച്ചിരുന്ന അലക്സയെ കണ്ടത്.
ഉടൻതന്നെ അലക്സയോട് പട്ടി കുരയ്ക്കുന്ന ശബ്ദം പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടു. അലക്സ പട്ടി കുരയ്ക്കുന്ന ശബ്ദം പുറപ്പെടുവിച്ചതോടെ കുരങ്ങൻമാർ പേടിച്ച് സ്ഥലംകാലിയാക്കി. യഥാ സമയത്ത് നികിതയുടെ ബുദ്ധിപൂർവമുള്ള പ്രവർത്തിയിൽ നിന്നും കുഞ്ഞനുജത്തിയുടെ ജീവനാണ് രക്ഷിച്ചത്.
നികിതയുടേയും അനുജത്തിയുടേയും വീഡിയോ വളരെ വേഗത്തിൽ വൈറലായി. നിരവധി ആളുകളാണ് നികിതയെ പ്രശംസിച്ച് രംഗത്തെത്തിയത്. വളരെ മിടുക്കിയായ ചേച്ചിയുടെ അനുജത്തി ആയത് നിന്റെ ഭാഗ്യമാണ് എന്നാണ് മിക്കവരും വീഡിയോയ്ക്ക് കമന്റ് ഇട്ടത്.