കൊച്ചി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് (ഇവിഎം) ഹാക്ക് ചെയ്യാനാകുമെന്ന തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെണ്ണല സ്വദേശി ഷാജി കുര്യനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
കൂട്ടാളി പാലാരിവട്ടം സ്വദേശി ഷൈജു ആന്റണിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു ഐടി വിദഗ്ധന്റെ ഹാക്കിംഗ് വീഡിയോ ഒരു ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ വാര്‍ത്തയാക്കിയിരുന്നു. ഇതില്‍ നിന്നുള്ള ദൃശ്യം ഇവര്‍ പ്രചരിപ്പിച്ചെന്നാണ് കേസ്.
ഇവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വീഡിയോ സൈബര്‍ ഡോമിന്റെ ശ്രദ്ധയില്‍പ്പെടുകയും വിവരം കൊച്ചി സിറ്റി പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും.