കുടിയേറ്റം നിയന്ത്രിക്കാൻ നടപടികളുമായി ന്യൂസിലൻഡ്

 

വെ​​​ല്ലിം​​​ഗ്ട​​​ൺ: ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കു പി​​​ന്നാ​​​ലെ കു​​​ടി​​​യേ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​നൊ​​​രു​​​ങ്ങി ന്യൂ​​​സി​​​ല​​​ൻ​​​ഡും. കു​​​ടി​​​യേ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വീ​​​സ നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

കു​​​റ​​​ഞ്ഞ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള ജോ​​​ലി​​​ക​​​ൾ​​​ക്ക് ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ക, തൊ​​​ഴി​​​ൽ വീ​​​സ​​​ക​​​ൾ​​​ക്ക് മി​​​നി​​​മം വൈ​​​ദ​​​ഗ്ധ്യ​​​വും തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യ പ​​​രി​​​ധി​​​യും നി​​​ശ്ച​​​യി​​​ക്കു​​​ക, കു​​​റ​​​ഞ്ഞ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് സ്ഥി​​​ര​​​മാ​​​യി താ​​​മ​​​സി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ധി നി​​​ല​​​വി​​​ലെ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ൽ​​​നി​​​ന്ന് മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​യി കു​​​റ​​​യ്ക്കു​​​ക തു​​​ട​​​ങ്ങി​​​യ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളാ​​​ണു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

ഉ​​​യ​​​ർ​​​ന്ന വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​ലും നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ലു​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ മ​​​ന്ത്രി എ​​​റി​​​ക്ക സ്റ്റാ​​​ൻ​​​ഫോ​​​ർ​​​ഡ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തു സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു ക്ഷാ​​​മം നേ​​​രി​​​ടു​​​ന്ന​​​തി​​​നാ​​​ൽ അ​​​വ​​​രെ നി​​​യ​​​മി​​​ക്കു​​​മെ​​​ന്ന പ​​​രോ​​​ക്ഷ സൂ​​​ച​​​ന​​​യും മ​​​ന്ത്രി ന​​​ൽ​​​കി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം രാ​​​ജ്യ​​​ത്തേ​​​ക്ക് കു​​​ടി​​​യേ​​​റി​​​യ​​​ത് 1,73,000 വി​​​ദേ​​​ശി​​​ക​​​ളാ​​​ണെ​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള കു​​​ടി​​​യേ​​​റ്റം തു​​​ട​​​രു​​​ന്ന​​​ത് രാ​​​ജ്യ​​​ത്തി​​​ന് ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നാ​​​കി​​​ല്ലെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. 5.1 ദ​​​ശ​​​ല​​​ക്ഷം ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ കോ​​​വി​​​ഡി​​​നു​​​ശേ​​​ഷ​​​മാ​​​ണ് കു​​​ടി​​​യേ​​​റ്റം വ​​​ർ​​​ധി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​ത്.

 

 

Related posts

Leave a Comment