ദ മങ്കീസ് പാ (1902) എന്ന ക്ലാസിക് കഥയിൽ പ്രചോദനം ഉൾക്കൊണ്ട് ഷൈൻരാജ് രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചലച്ചിത്രമാണ് കുരങ്ങന്റെ കൈപ്പത്തി.
ഒരു മാന്ത്രികവസ്തു കിട്ടുന്ന ഒരു കുടുംബത്തിന് അപ്രതീക്ഷിതമായി ഉണ്ടാകുന്ന അനുഭവങ്ങളാണ് പ്രമേയം. സുല്ലു ആൻഡ് സല്ലു പ്രൊഡക്ഷണസിന്റെ ബാനറിൽ ഷഹീൻ എസ്. എസ് ആണ് ചിത്രം നിർമിച്ചത്. ബി. വിജയൻ, ഷിജി ശ്രേയസ്, രാജാ അസീസ്, നിഖിൽ രാജൻ, എം. മനോജ്, രാജേഷ് ജയകുമാർ, ജയകൃഷ്ണൻ കാര്യവട്ടം എന്നിവരാണ് താരങ്ങൾ.
ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി അച്ചു കൃഷ്ണ, സൗണ്ട് ഡിസൈൻ, ഒറിജിനൽ സ്കോർ ധീരജ് സുകുമാരൻ, എഡിറ്റർ അച്ചു കൃഷ്ണ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആദർശ് എസ്. ഷീല, സഹസംവിധായകൻ നിഖിൽ രാജൻ, അസോസിയേറ്റ് കാമറാമാൻമാർ അനന്ദ കൃഷ്ണൻ, വിഷ്ണു, അസിസ്റ്റന്റ് കാമറാമാൻ സാം പോൾ രാജു, പ്രൊഡക്ഷൻ കൺട്രോളർ ബെൻ എസ്.ജോർജ്, പിആർഒ റഹിം പനവൂർ.
കലാസംവിധായകൻ അഖിൽ കൃഷ്ണൻ, ടൈറ്റിൽ ഡിസൈൻ ഇന്ദ്രജിത്ത്, പോസ്റ്റർ ശ്യാം സി.സജി, കളറിസ്റ്റ് ജോഷി എ.എസ്, പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ വീ ഫോർ വിഷ്വൽസ്, മേക്കപ്പ് രാജേഷ് പുനയ്ക്കാട്, വിഎഫ്എക്സ് അമ്പാടി ബി.വി, പ്രൊഡക്ഷൻ ഡിസൈനർ ഷാൻരാജ്. -റഹിം പനവൂർ