ഒരാളുടെ വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പു മറ്റൊരാൾക്ക് ഇഷ്ടമാകണമെന്നില്ല. ഒരേ വസ്ത്രധാരണം വ്യത്യസ്ത ആളുകൾ വ്യത്യസ്ത രീതിയിലായിരിക്കും കാണുക. മഹാരാഷ്ട്രയിലെ ഭയന്ദർ വെസ്റ്റിലെ തെരുവിലൂടെ ഫാഷൻ റാംപുകളിൽപോലും കാണാൻ കഴിയാത്ത അപൂർവ വസ്ത്രം ധരിച്ചെത്തിയ യുവാവ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു.
“ടെഡി ഹൂഡി’ എന്നു വിളിക്കുന്ന വസ്ത്രമാണു യുവാവ് ധരിച്ചത്. സാധാരണ ഹൂഡിയിൽ നിറയെ ചെറിയ ടെഡികൾ തുന്നിപ്പിടിച്ചിരിക്കുന്നു എന്നതാണ് ഈ വസ്ത്രത്തിന്റെ പ്രത്യേകത.
യുവാവ് “ടെഡി ഹൂഡി’ ധരിച്ചു തെരുവിലൂടെ നടക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പതിനായിരക്കണക്കിനാളുകളാണു വീഡിയോ കണ്ടത്.
ഇതിനെ പുകഴ്ത്തിയും ഇകഴ്ത്തിയും ധാരാളം പ്രതികരണങ്ങളും ലഭിച്ചു. എന്നാൽ, ഈ വിചിത്ര വസ്ത്രം വാങ്ങാൻ താത്പര്യം കാണിച്ചവർ തുലോം കുറവായിരുന്നു.