തൃശൂർ: ഇത്തവണ തൃശൂരെടുക്കാൻ പോകുന്നത് കെ. മുരളീധരനാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. തൃശൂർ എടുക്കുമെന്ന സുരേഷ്ഗോപിയുടെ പ്രഖ്യാപനം നടക്കാത്ത ആഗ്രഹമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഓരോ ആളുകൾക്കും ആഗ്രഹങ്ങൾ കാണും.
എന്നാൽ, അതെല്ലാം നടപ്പാകണമെന്നില്ലെന്നു ചാണ്ടി ഉമ്മൻ പരിഹസിച്ചു. തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും കെ. മുരളീധരൻ ജയിക്കാൻ പോവുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അനിൽ കെ. ആന്റണിക്കും, പത്മജ വേണുഗോപാലിനും പിന്നാലെ ചാണ്ടി ഉമ്മനും ബിജെപിയിൽ പോകുമെന്ന പ്രചാരണത്തോടും അദ്ദേ ഹം പ്രതികരിച്ചു.
താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നവർ അതിൽ ആനന്ദം കണ്ടെത്തട്ടെയെന്നും ജീവനുള്ളിടത്തോളം കാലം കോണ്‍ഗ്രസുകാരനായി തുടരുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പിതാവ് കാണിച്ചുതന്ന പാതയിലൂടെ ആയിരിക്കും താൻ സഞ്ചരിക്കുക എന്നുംഅദ്ദേഹം വ്യക്തമാക്കി.
വിവാദ സിനിമയായ കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇടുക്കി രൂപതയ്ക്കുണ്ടെന്നും ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.