തിരുവനന്തപുരം: തലസ്ഥാനത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ നിയമ നടപടികളുമായി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. തനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഡിഎ സ്ഥാനാർഥി വക്കീൽ നോട്ടീസ് അയച്ചത്.
വൈദികർ ഉൾപ്പെടെയുള്ളവർക്ക് പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് ഒരു അഭിമുഖത്തിൽ ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ പ്രസ്താവനയാണ് പരാതിക്ക് കാരണം.
ഈ പ്രസ്താവന പിൻവലിക്കണമെന്നാണ് ആവശ്യം. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. പ്രസ്താവനയിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കണം. അല്ലാത്ത പക്ഷം അപമാനിക്കാനുള്ള ശ്രമമാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.