ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കടലിനടിയിൽ ബോധവത്കരണ കാമ്പയിൻ നടത്തി ചെന്നൈയിലെ സ്കൂബാ ഡൈവർമാർ. ആറ് സ്കൂബാ ഡൈവർമാരാണു നീലങ്കരൈയിൽ കടലിന്റെ അറുപതടി താഴ്ചയിൽ തെരഞ്ഞെടുപ്പു ബോധവത്കരണം നടത്തിയത്.
ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ)യുടെ വോട്ടിംഗ് ബോധവത്കരണ പ്ലക്കാർഡുകൾ സഹിതം മോക്ക് ഇവിഎം മെഷീനുമായാണ് ഡൈവർമാർ കടലിൽ മുങ്ങിയത്. “എന്റെ വോട്ടിന്റെ ശക്തി എനിക്കറിയാം’,”എന്റെ രാജ്യം, എന്റെ വോട്ട്’ എന്നാണു പ്ലക്കാർഡിൽ എഴുതിയിരുന്നത്.