തിര ചെയ്യുന്ന കാലത്തെ ധ്യാനിനേക്കാൾ ഒരുപാട് മാറ്റങ്ങൾ ഇന്നത്തെ ധ്യാനിൽ ഉണ്ട്. ‘വർഷങ്ങൾക്കുശേഷം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് സമയത്തേതിനേക്കാൾ ധ്യാൻ എന്നെ ആ സിനിമയുടെ പ്രൊമോഷൻ സമയത്ത് ടെൻഷൻ അടിപ്പിച്ചു എന്ന് സഹോദരനും നടനുമായ വിനീത് ശ്രീനിവാസൻ.
അവനെയും കൂട്ടി സിനിമാപ്രമോഷന് ഇരിക്കുമ്പോഴായിരുന്നു കൂടുതൽ ടെൻഷൻ. ചാനലുകാരുടെയും ഓൺലൈൻ മീഡിയയുടെയും കാമറയ്ക്കുമുന്നിൽ എന്താണ് അവൻ പറയുക എന്നു ചിന്തിക്കാനേ കഴിയില്ല.
കഥ പറയരുത്, സസ്പെൻസ് പറയരുത്, ക്ലൈമാക്സ് പറയരുത് എന്നൊക്കെ സത്യം ചെയ്യിച്ചിട്ടാണ് പ്രൊമോഷന് കൊണ്ട് പോകുന്നത്. ധ്യാൻ, പ്രണവ്, നിവിൻ ഇവരില്ലെങ്കിൽ ഈ സിനിമ നടക്കുമായിരുന്നില്ല.
ആദ്യഘട്ടത്തിൽതന്നെ ഇക്കാര്യം ഉറപ്പായിരുന്നു. ബേസിലും അജുവും നീരജുമെല്ലാം എഴുതുന്നസമയത്ത് കഥാപാത്രങ്ങളായി മനസിൽ വന്നതാണ്. പിന്നീട് അവരെ ഓരോരുത്തരെയായി സിനിമയിൽ എത്തിച്ചു. കല്യാണിയെ ചൂസ് ചെയ്തത് മറ്റുള്ളവർ പറഞ്ഞിട്ടാണ്.